നെല്ല് സംഭരണം; സപ്ലൈകോയ്ക്ക് 50 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: നെല്ല്‌ സംഭരണത്തിനായി സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ വിഹിതത്തിൽ 207 കോടി രുപ കുടിശിക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്‌ നിലവിലെ സീസണിലെ നെല്ലിന്റെ വില കർഷകർക്ക്‌ വിതരണം ചെയ്യുന്നുവെന്ന്‌ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തുക അനുവദിച്ചത്‌.(Paddy procurement: Supplycok sanctioned Rs 50 crore)

കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി. കേരളത്തിൽ പി.ആർ.എസ്‌ വായ്‌പാ പദ്ധതിയിൽ കർഷകന്‌ നെൽവില ബാങ്കിൽനിന്ന്‌ ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ്‌ സംസ്ഥാന സർക്കാർ നിർവഹിക്കും.

കർഷകൻ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നത്‌. ഇതിലൂടെ നെല്ല്‌ ഏറ്റെടുത്താൽ ഉടൻ കർഷകന്‌ വില ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതുമില്ല. കേരളത്തിൽ മാത്രമാണ്‌ നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും മന്ത്രി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

Other news

ഇന്ത്യയിൽ തിരിച്ചെത്തി ഓൺലൈൻ ഷോപ്പിംഗ് പ്രേമികളുടെ സ്വന്തം ഷീഇൻ

നീണ്ട 5 വർഷത്തെ നിരോധനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ചൈനീസ് ഓൺലൈൻ...

തലയും പിള്ളേരും വീണ്ടും എത്തുന്നു; റി റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’

മലയാള ചിത്രങ്ങളുടെ റി റിലീസിംഗ് കാലമാണിപ്പോൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത്...

റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി; 3042 കോടി രൂപ കേരളത്തിന്

റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവെ സുരക്ഷയ്ക്കായി...

Related Articles

Popular Categories

spot_imgspot_img