web analytics

പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ ഒരു ടോയ്ലെറ്റ് എങ്കിലും… ഞങ്ങൾ സ്ത്രീകളല്ലെ… ഇപ്പോഴും റെയിൽവേ ട്രാക്കിലും പൊന്തക്കാട്ടിലുമാണ്… പഞ്ചാബി ഹൗസ് കോളനി നിവാസികൾ പറയുന്നു

തിരുവനന്തപുരം: തലസ്ഥാന ഹൃദയത്തോടു ചേർന്നാണ് ജീവിക്കുന്നതെങ്കിലും അധികൃതരാരും തിരിഞ്ഞു നോക്കാത്തതിന്റെ പരിഭവത്തിലാണ് രണ്ട് സെന്റ്, പഞ്ചാബി ഹൗസ് കോളനി നിവാസികൾ.Residents of two cents and Punjabi House Colony are in the throes of no authorities turning their back

പട്ടയമില്ലാത്തതിനാൽ അടച്ചുറപ്പുള്ള വീടോ,​ടോയ്ലെറ്റോ ഇല്ല. തുണിയും ഷീറ്റും കെട്ടിയ കൂരകളാണ് വീടുകൾ.ചാക്ക ജംഗ്ഷനിൽ നിന്ന് വൈ.എം.എ ഹാളിനു സമീപമുള്ള റോഡിലാണ് രണ്ട് കോളനികളും സ്ഥിതി ചെയ്യുന്നത്.

ചാക്ക വാർഡിലാണ് മണലിവീട് പഞ്ചാബി ഹൗസുള്ളത്.കടകംപള്ളി വാർഡിലാണ് രണ്ട് സെന്റ് കോളനി സ്ഥിതി ചെയ്യുന്നത്.രണ്ട് കോളനികളിലുമായി മൊത്തം 83 കുടുംബങ്ങളാണുള്ളത്.ഇതിൽ 15 വീടുകൾക്ക് മാത്രമാണ് പട്ടയം ലഭിച്ചിട്ടുള്ളത്.

ടോയ്‌ലെറ്രില്ലാത്തതിനാൽ സ്ത്രീകളും കുട്ടികളുമടക്കം സമീപത്തെ റെയിൽവേ ട്രാക്കിലും പൊന്തക്കാട്ടിലുമാണ് പ്രാഥമിക കൃത്യം നിർവഹിക്കുന്നത്.

40 വർഷമായി ദുരിത ജീവിതമാണ് നയിക്കുന്നതെന്ന് പഞ്ചാബി ഹൗസിലെ 64കാരി ലളിത പറയുന്നു.

ഒറ്റമുറി ഷെഡിൽ ലളിതയും മകളും മകളുടെ ഭർത്താവും പേരക്കുട്ടിയും അടങ്ങുന്ന കുടുംബമാണ് താമസിക്കുന്നത്.മഴ സമയങ്ങളിൽ മനുഷ്യവിസർജ്യമടക്കം വീടിനുള്ളിലേക്ക് ഒഴുകിയെത്താറുണ്ടെന്ന് ഇവർ പറയുന്നു. ഈ പ്രദേശത്തെ മിക്ക വീടുകളും മഴ വന്നാൽ വെള്ളത്തിലാകും.

https://news4media.in/two-youths-spent-68-days-in-jail-following-a-false-molestation-complaint-by-a-minor-girl/
spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ്...

Related Articles

Popular Categories

spot_imgspot_img