web analytics

9 വയസിൽ കെട്ടിച്ചുവിടാം; പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് ചുരുക്കി ഇറാഖ്‌; എതിര്‍ത്ത് മനുഷ്യാവകാശ സംഘടനകള്‍

അധാർമിക ബന്ധങ്ങളിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ പെൺകുട്ടികളുടെ വിവാഹപ്രായം കുത്തനെ കുറയ്ക്കാൻ നീക്കവുമായി ഇറാഖ്. നിലവിലുള്ള 18 വയസെന്ന പരിധിയിൽ നിന്നാണ് ഒറ്റയടിക്ക് ഒമ്പതിലേക്ക് കൊണ്ടുവരുന്നത്.Iraq has moved to sharply reduce the marriage age of girls in the name of saving them from immoral relationships.

ഇക്കാര്യം വ്യവസ്ഥ ചെയ്യുന്ന ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചു. ആൺകുട്ടികളുടെ വിവാഹപ്രായം ഇപ്പോഴത്തെ 18ൽ നിന്ന് 15 ആക്കി കുറയ്ക്കാനും വ്യവസ്ഥയുണ്ട്.

ഇസ്ലാമിക നിയമത്തെ ക്രമീകരിക്കാനും യുവതലമുറയെ അധാര്‍മിക ബന്ധങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത് എന്നാണ് നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ വാദം.

രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചും രാജ്യത്തെ വിവിധ മനുഷ്യാവകാശ സംഘടനകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും സ്ത്രീ സംരക്ഷണ സംഘടനകളും ഇറാഖ് ഭരണകൂടത്തിൻ്റെ നീക്കത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

പുതിയ നിയമം നടപ്പായാൽ സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗാര്‍ഹിക പീഡനത്തിന്റെ ഉയര്‍ന്ന സാധ്യതയും ചെറുപ്രായത്തിലെ ഗര്‍ഭധാരണവുമെല്ലാം സാമൂഹ്യഘടനയെ മാറ്റുന്ന തരത്തിൽ ബാധിക്കും.

വിദ്യാഭ്യാസം അടക്കം എല്ലാ കാര്യങ്ങളിലും സ്ത്രീസമൂഹം നേടിയിട്ടുള്ള പുരോഗതിയെ അപ്പാടെ പുതിയ നിയമം ഇല്ലാതാക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്

spot_imgspot_img
spot_imgspot_img

Latest news

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

Other news

മന്ത്രി വീണാ ജോർജിന് നേരെ അതിക്രമം: കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ റിമാൻഡിൽ

മന്ത്രി വീണാ ജോർജിന് നേരെ അതിക്രമം: കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ...

തുറവൂരിലെ മരണത്തിൽ ദുരൂഹത നീങ്ങി! രാധയുടേത് സ്വാഭാവിക മരണം; മൃതദേഹം കുഴിച്ചുമൂടിയ ഗിരീഷിനെ വിട്ടയക്കും

തുറവൂരിലെ മരണത്തിൽ ദുരൂഹത നീങ്ങി! രാധയുടേത് സ്വാഭാവിക മരണം; മൃതദേഹം കുഴിച്ചുമൂടിയ...

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിൽക്കെ തലയിൽ ചക്ക വീണു

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിൽക്കെ തലയിൽ ചക്ക വീണു പത്തനംതിട്ട: പത്തനംതിട്ട ജനറൽ...

‘ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം’; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ

'ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം'; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ കണ്ണൂർ:...

എടക്കരയിൽ വഴിയാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം: ഹരിതകർമസേന അംഗത്തിനും തൊഴിലാളിക്കും പരിക്ക്

എടക്കരയിൽ വഴിയാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം: ഹരിതകർമസേന അംഗത്തിനും തൊഴിലാളിക്കും പരിക്ക് എടക്കര:...

Related Articles

Popular Categories

spot_imgspot_img