web analytics

ഭക്ഷണം കഴിച്ചില്ല, ഒരുപോള കണ്ണടക്കാതെ വർക്ക്ഔട്ട്, മുടി മുറിച്ചു, ജലപാനമില്ലാതെ ദിവസങ്ങളോളം…എന്നിട്ടും കുറഞ്ഞില്ല; 100 ​ഗ്രാമിൽ നഷ്ടമായത് 140 കോടിയുടെ സ്വപ്നം

പാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് ഏറ്റവും വേദന നിറഞ്ഞ വാർത്തയായിരുന്നു അത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയെന്നുള്ള വാർത്ത കായിക പ്രേമികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു തീരുമാനം.It was the most painful news for India in the Paris Olympics

നിയമം അനുസരിച്ച് ഗുസ്തിക്കാർ കൃത്യമായി ഭാരം നിലനിർത്തേണ്ടതുണ്ട്. എല്ലാ പ്രതിസന്ധികളേയും മറി കടന്ന് ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിന് ഇന്നലെ രാത്രി ഏകദേശം രണ്ട് കിലോ അമിത ഭാരമുണ്ടായിരുന്നു. ഒരു രാത്രി മുഴുവനും ഉറങ്ങാതിരുന്ന് മാനദണ്ഡം പാലിക്കുന്നതിനായി ജോഗിങും സ്‌കിപ്പിങും സൈക്ലിങും ഒക്കെ ചെയ്താണ് ഭാരം കുറച്ചത്. എന്നിട്ടും 100 ഗ്രാം അമിതമായതിനെത്തുടർന്നാണ് അയോഗ്യയാക്കിയത്. എന്താണ് ഗുസ്തിയിലെ ഭാര നിയമങ്ങൾ.

പാരിസ് ഒളിമ്പിക്സിൽ ഗുസ്തി ഇനത്തിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകൾ വാനോളം ഉയർത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനലിൽ എത്തിയത്. എന്നാൽ, ഇന്നു രാവിലെ നടന്ന ഭാരപരിശോധനയിൽ താരം പരാജയപ്പെട്ടു. അനുവദനീയമായതിനേക്കാൾ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.

സാധാരണയായി 53 കിലോഗ്രാം വിഭാഗത്തിലാണ് ഫോഗട്ട് മത്സരിച്ചിരുന്നത്. എന്നാൽ പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാമിലാണ് ഫോഗട്ടിന് യോഗ്യത ലഭിച്ചത്. ഫൈനൽ മൽസരത്തിനു മുൻപായി 50 കിലോഗ്രാമിൽ ശരീര ഭാരം നിലനിർത്താൻ ഫോഗട്ട് കഠിന പരിശ്രമം നടത്തിയിരുന്നു. അതിനായി മുടി മുറിച്ചതായി ഒരു റിപ്പോർട്ടുണ്ട്.

ചൊവ്വാഴ്‌ച രാത്രി ശരീരഭാരം 1 കിലോ വർധിച്ചതിനെ തുടർന്നാണ് വിനേഷിന് ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച മത്സരങ്ങൾ പൂർത്തിയാക്കിയശേഷം ഫോഗട്ട് നേരെ പരിശീലനത്തിന് പോയി, ഭക്ഷണം കഴിച്ചില്ല. രാത്രി മുഴുവൻ വർക്ക്ഔട്ട് ചെയ്തു. ബുധനാഴ്ച രാവിലെ വീണ്ടും പരിശീലനത്തോടെയാണ് തുടങ്ങിയത്. ഇതിലൂടെ 900 ഗ്രാം ഭാരം കുറയ്ക്കാൻ കഴിഞ്ഞു, പക്ഷേ 100 ഗ്രാം താരത്തിന്റെ മെഡൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.

പാരീസ് ഒളിമ്പിക്‌സിൽ 50 കിലോഗ്രാം വിഭാഗത്തിൽ മൽസരിക്കുന്നതിനായി അതികഠിനമായ പരിശീലനങ്ങൾ നടത്തിയിരുന്നതായി വിനേഷ് മുൻപ് വെളിപ്പെടുത്തിയിരുന്നു. 50 ഗ്രാം കുറയ്ക്കാൻ മുടി മുറിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഫോഗട്ടിന്റെ പരിശീലകൻ വെളിപ്പെടുത്തി. പക്ഷേ, അപ്പോൾ അത് വേണ്ടിവന്നില്ല. എന്നാൽ, പാരീസ് ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷ നിലനിർത്താൻ വിനേഷിന് മുടി മുറിക്കേണ്ടിവന്നുവെന്നാണ് റിപ്പോർട്ട്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം ലോസ് ആഞ്ചലസ്:...

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിലും വിയർപ്പൊഴുക്കി കേരളം. ഹീറ്റ് ഡോം പ്രതിഭാസം ചൂട് ഇരട്ടിയാക്കുന്നു

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിനാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന...

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി വിജയ്

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക്...

വേങ്ങരയുടെ ‘പ്രിയപ്പെട്ട ഡോക്ടർ’ യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ.

വേങ്ങരയുടെ 'പ്രിയപ്പെട്ട ഡോക്ടർ' യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ. തിരൂരങ്ങാടി: വേങ്ങര...

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി പിടിയിൽ

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി...

വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്! തന്റെ ചിത്രം ഉപയോഗിച്ചുള്ള ലോൺ പരസ്യത്തിനെതിരെ അജു വർഗീസ്

വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്! തന്റെ ചിത്രം ഉപയോഗിച്ചുള്ള ലോൺ പരസ്യത്തിനെതിരെ അജു...

Related Articles

Popular Categories

spot_imgspot_img