web analytics

നിലവാരമില്ലാത്ത ഹൈല്‍മെറ്റുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം; നിര്‍മ്മാണകേന്ദ്രങ്ങളിലും വില്പന കേന്ദ്രങ്ങളിലും റെയ്ഡ് നടത്തും; പിഴ ലക്ഷങ്ങൾ

കൊച്ചി: ഇരുചക്രവാഹന അപകടങ്ങളില്‍ ഓരോ വര്‍ഷവും എഴുപതിനായിരത്തിലേറെപ്പേര്‍ മരിക്കുന്ന പശ്ചാത്തലത്തില്‍ നിലവാരമില്ലാത്ത ഹൈല്‍മെറ്റുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം.Center to lock for substandard helmets

നിര്‍മ്മാണകേന്ദ്രങ്ങളിലും വില്പന കേന്ദ്രങ്ങളിലും റെയ്ഡ് നടത്താനും ജനങ്ങളെ ബോധവത്കരിക്കാനും ജില്ലാ കളക്ടര്‍മാര്‍ പ്രത്യേക താത്പര്യം എടുക്കണമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ബി.ഐ.എസ് ഉദ്യോഗസ്ഥര്‍ നേരിട്ടും നടപടി സ്വീകരിക്കും.

നിയമലംഘകരുടെ വിവരം ജില്ലാ പൊലീസ് മേധാവികള്‍ക്കും മന്ത്രാലയത്തിനും കൈമാറണം. ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് (2016) നിയമപ്രകാരം നടപടിയുണ്ടാകും.

ഐ.എസ് 4151:2015 നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ വിലക്കുണ്ട്. കടകളിലും വഴിയരികിലും വ്യാജ ഐ.എസ്.ഐ മുദ്രയുള്ള ഹെല്‍മെറ്റുകള്‍ സുലഭമാണ്.

ബി.ഐ.എസ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് നിര്‍മ്മാണകേന്ദ്രങ്ങളിലും വില്പനശാലകളിലും റെയ്ഡ്‌നടത്താനും സ്ഥാപനം പൂട്ടിക്കാനും അധികാരമുണ്ട്.

സ്ഥാപനത്തിന് ഇവര്‍ ചുമത്തുന്ന കുറഞ്ഞ പിഴ രണ്ടുലക്ഷം രൂപയാണ്.ഒരുവര്‍ഷത്തെ വില്പന കണക്കാക്കിയാണ് പിഴ ചുമത്തുന്നത്.അത് കോടികളുമാവാം.ഒരു വര്‍ഷം തടവിന് കോടതിശിക്ഷിക്കുകയുംചെയ്യും.

അസിസ്റ്റന്റ് കളക്ടറുടെയും അസി.പൊലീസ് കമ്മിഷണറുടെയും അധികാരമാണിവര്‍ക്ക്.കേരളത്തില്‍ കൊച്ചിയാണ് ആസ്ഥാനം.കേരളം, മാഹി, ലക്ഷദ്വീപ് എന്നിവയുടെ ചുമതലയാണ്.മൂന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാരുണ്ട്.ഫീല്‍ഡ് ഓഫീസര്‍മാരുമുണ്ട്.

ബി.ഐ.എസ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ഇത് ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അപകടമരണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഉപഭോക്തൃവകുപ്പ് അഡീ. സെക്രട്ടറി ഭരത് ഖേരയുടെ കത്തില്‍ പറയുന്നു.

അതിനാല്‍ പ്രത്യേക പരിശോധനകളും ക്യാമ്പയിനുകളും നടത്താന്‍ കളക്ടര്‍മാര്‍ വ്യക്തിപരമായും താത്പര്യമെടുക്കണമെന്ന് നിദ്ദേശിച്ചിട്ടുണ്ട്.

നിലവാരമില്ലാത്ത ഹെല്‍മെറ്റ് നിര്‍മ്മാണവും വില്പനയും സംബന്ധിച്ച് ജാഗ്രത പാലിക്കാന്‍ ബി.ഐ.എസ് ബ്രാഞ്ച് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ കളക്ടര്‍മാരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ ബി.ഐ.എസ് ഫീല്‍ഡ് ഓഫീസര്‍മാരോടും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ഐ.എസ് 4151:2015 അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പട്ടിക ബി.ഐ.എസ് കെയര്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ്.ഇന്ത്യയില്‍ ആകെ ഇരുചക്രവാഹനങ്ങള്‍ – 25 കോടിപ്രതിവര്‍ഷം വില്‍ക്കുന്ന ഹെല്‍മെറ്റുകള്‍- 1.5 കോടിപ്രതിവര്‍ഷം അപകടമരണങ്ങള്‍ -3 ലക്ഷം

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

ബൈസൺവാലിക്ക് സമീപം വിനോദസഞ്ചാരികളുമായി എത്തിയ മിനി വാൻ മറിഞ്ഞ് അപകടം; 13പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

ബൈസൺവാലിക്ക് സമീപം വിനോദസഞ്ചാരികളുമായി എത്തിയ മിനി വാൻ മറിഞ്ഞ് അപകടം ഇടുക്കി...

‘സിങ്കപ്പെണ്ണ്’ പുരസ്കാരം നേടിയ അനന്യ ചില്ലറക്കാരിയല്ല; 14 വയസുകാരി ഇതുവരെ പിടികൂടിയത് 100 പാമ്പുകളെ

‘സിങ്കപ്പെണ്ണ്’ പുരസ്കാരം നേടിയ അനന്യ ചില്ലറക്കാരിയല്ല; 14 വയസുകാരി ഇതുവരെ പിടികൂടിയത്...

ഖത്തറിൽ റോബോടാക്സി; ഡ്രൈവറില്ലാ യാത്ര നേരിട്ട് അനുഭവിക്കാം

ഖത്തറിൽ റോബോടാക്സി; ഡ്രൈവറില്ലാ യാത്ര നേരിട്ട് അനുഭവിക്കാം ദോഹ: ഡ്രൈവറില്ലാ ഗതാഗത സംവിധാനങ്ങളിലേക്കുള്ള...

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം പത്തനംതിട്ട: ശബരിമലയിൽ ദേവനുമായി...

കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ വേദന കടിച്ചുപിടിച്ച് മത്സരത്തിനിറങ്ങി; 17 വയസ്സിനിടെ കളരിയിൽ അഞ്ചു ദേശീയ സ്വർണം

കൈയിൽ അഞ്ചു തുന്നിക്കെട്ടുകളോടെ വേദന കടിച്ചുപിടിച്ച് മത്സരത്തിനിറങ്ങി; 17 വയസ്സിനിടെ കളരിയിൽ...

ദേശീയപാത 66-ൽ ഈ മാസം 30 മുതൽ ടോൾ പിരിവ്;നിരക്കുകൾ ഇങ്ങനെ

മലപ്പുറം: ദേശീയപാത 66-ലൂടെയുള്ള യാത്ര കൂടുതൽ സുഗമമായെങ്കിലും ഇനി യാത്രക്കാർ പണം...

Related Articles

Popular Categories

spot_imgspot_img