web analytics

കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്​ കീ​ഴി​ൽ തൊ​ഴി​ൽ​തേ​ടി എത്തിയത് 17 ല​ക്ഷ​ത്തോ​ളം തൊ​ഴി​ല​ന്വേ​ഷ​ക​ർ

കൊ​ല്ലം: കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്​ കീ​ഴി​ൽ തൊ​ഴി​ൽ​തേ​ടി സം​സ്ഥാ​ന​ത്ത്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​ 17 ല​ക്ഷ​ത്തോ​ളം തൊ​ഴി​ല​ന്വേ​ഷ​ക​ർ. സം​സ്ഥാ​ന​ത്തെ ഒ​രു വി​ജ്ഞാ​ന സ​മൂ​ഹ​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ഡെ​വ​ല​പ്‌​മെ​ന്റ് ആ​ൻ​ഡ്​ ഇ​ന്ന​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ൺസി​ലി​ന്റെ (കെ-​ഡി​സ്ക്) കീ​ഴി​ൽ കേ​ര​ള സ​ർക്കാ​ർ തു​ട​ക്കം​കു​റി​ച്ച പ​ദ്ധ​തി​യാ​ണ് കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ.Around 17 lakhs have come to seek employment under the Kerala Knowledge Economy Mission. Importers

2026നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ല​ന്വേ​ഷ​ക​ർക്ക് നൈ​പു​ണ്യ പ​രി​ശീ​ല​ന​വും സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ 20 ല​ക്ഷം വി​ജ്ഞാ​ന തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് മി​ഷ​ൻ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ വ​ർക്ക്‌​ഫോ​ഴ്സ് മാ​നേ​ജ്‌​മെ​ന്റ് സി​സ്റ്റം (ഡി.​ഡ​ബ്യു.​എം.​എ​സ്) എ​ന്ന പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് കെ.​കെ.​ഇ.​എ​മ്മി​ന്റെ സേ​വ​ന​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾക്ക് ല​ഭ്യ​മാ​കു​ന്ന​ത്.

നി​ല​വി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ ആ​ഗ്ര​ഹി​ച്ച തൊ​ഴി​ലു​ക​ളി​ൽ എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തു. പ്ല​സ് ടു​വോ അ​തി​നു​മു​ക​ളി​ലോ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള 18നും 59​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ല​ന്വേ​ഷ​ക​രാ​ണ് പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

എ​ന്റെ തൊ​ഴി​ൽ എ​ന്റെ അ​ഭി​മാ​നം, തൊ​ഴി​ല​ര​ങ്ങ​ത്തേ​ക്ക് (സ്ത്രീ ​തൊ​ഴി​ല​ന്വേ​ഷ​ക​ർക്ക്), ബാ​ക്ക് ടു ​വ​ർക്ക് (ക​രി​യ​ർ ബ്രേ​ക്ക് വ​ന്ന സ്ത്രീ​ക​ൾക്ക്), കൂ​ടാ​തെ അ​ഞ്ച് ഡൈ​വേ​ഴ്സി​റ്റി ഇ​ൻക്ലൂ​ഷ​ൻ പ​ദ്ധ​തി​ക​ളു​മാ​ണ് നോ​ള​ജ് മി​ഷ​ന് നി​ല​വി​ലു​ള്ള​ത്. എ​സ്.​ടി-​എ​സ്.​സി വി​ഭാ​ഗ​ത്തി​നാ​യു​ള്ള ഉ​ന്ന​തി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​നാ​യി തൊ​ഴി​ൽതീ​രം, ട്രാ​ൻസ്ജ​ൻഡ​ർ വ്യ​ക്തി​ക​ൾക്കാ​യി പ്രൈ​ഡ്, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​നാ​യി സ​മ​ഗ്ര, ഗോ​ത്ര​വി​ഭാ​ഗ​ത്തി​നാ​യി ഒ​പ്പ​റ എ​ന്നി​വ​യാ​ണ് ഡൈ​വേ​ഴ്സി​റ്റി ഇ​ൻക്ലൂ​ഷ​ൻ പ​ദ്ധ​തി​ക​ളി​ൽ വ​രു​ന്ന​ത്. ലൈ​ഫ് മി​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾക്ക് ജീ​വ​നം എ​ന്ന പേ​രി​ൽ ഒ​രു പ​ദ്ധ​തി പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണ്.

നോ​ള​ജ് മി​ഷ​ന്റെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മാ​യ ഡി.​ഡ​ബ്യു.​എം.​എ​സ്(​ഡി​ജി​റ്റ​ൽ വ​ർക്ക് ഫോ​ഴ്സ് മാ​നേ​ജ്മെ​ന്റ് സി​സ്റ്റം)​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ പേ​ർക്കും തൊ​ഴി​ൽ ത​യാ​റെ​ടു​പ്പി​നു​ള്ള പി​ന്തു​ണ മി​ഷ​ന്റെ സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ൽകും. തൊ​ഴി​ല​ന്വേ​ഷ​ക​രും തൊ​ഴി​ൽ ദാ​താ​ക്ക​ളും ഒ​രേ പ്ലാ​റ്റ്‌​ഫോ​മി​ൽ ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഡി.​ഡ​ബ്ല്യു.​എം.​എ​സി​നു​ണ്ട്.

വി​ദ​ഗ്​​ധ പ​രി​ശീ​ല​നം, ക​രി​യ​ർ കൗ​ൺസ​ലി​ങ്, വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​നം, ഇം​ഗ്ലീ​ഷ് സ്‌​കോ​ർ ടെ​സ്റ്റ്, റോ​ബോ​ട്ടി​ക് ഇ​ന്റ​ർവ്യൂ എ​ന്നി​വ ഉ​ൾപ്പെ​ടു​ന്ന​താ​ണ് മി​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ. വി​ദേ​ശ​ത്തും നാ​ട്ടി​ലു​മു​ള്ള തൊ​ഴി​ൽദാ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽകി തൊ​ഴി​ല​ന്വേ​ഷ​ക​രെ ജോ​ലി​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വി​ദേ​ശ​ത്തും മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലും ഉ​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഇ​തി​ൽ ഉ​ൾപ്പെ​ടും.

കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള പ്ര​വ​ർത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. ഡി.​ഡ​ബ്യു.​എം.​എ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർഥി​ക​ൾക്ക് ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​ന് തൊ​ഴി​ല​ന്വേ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ട് ജോ​ബ് സ്റ്റേ​ഷ​നു​ക​ളും ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്റ​റു​ക​ളും പ്ര​വ​ർത്തി​ക്കു​ന്നു​ണ്ട്.

തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർക്ക് മാ​ർഗ​നി​ർ​ദേ​ശം ന​ൽകു​ന്ന​തി​നു​ള്ള ക​രി​യ​ർ കൗ​ൺസി​ല​ർമാ​രും സാ​ങ്കേ​തി​ക സൗ​ക​ര്യ​വും അ​വി​ടെ ഉ​ണ്ടാ​കും. ഉ​ദ്യോ​ഗാ​ർഥി​ക​ൾക്ക് ഓ​ൺലൈ​നാ​യോ ജോ​ബ് സ്റ്റേ​ഷ​നു​ക​ൾ വ​ഴി​യോ ജോ​ലി​ക്ക് അ​പേ​ക്ഷ സ​മ​ർപ്പി​ക്കാ​വു​ന്ന​താ​ണ്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ കോഴിക്കോട്: കാപ്പ...

Other news

വൻ ജനക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം ചേർത്ത ഗായകൻ സോനു നിഗം

വൻ ജനക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം ചേർത്ത ഗായകൻ സോനു...

പ്രേക്ഷകരുടെ പോക്കറ്റ് കീറും; കേരളത്തിൽ സിനിമാ ടിക്കറ്റ് നിരക്ക് വർധനവ് ഉടൻ

പ്രേക്ഷകരുടെ പോക്കറ്റ് കീറും; കേരളത്തിൽ സിനിമാ ടിക്കറ്റ് നിരക്ക് വർധനവ് ഉടൻ തിരുവനന്തപുരം...

​സ്വന്തം പുരയിടത്തിലെ ചന്ദനം ഇനി വനംവകുപ്പിന്റേതല്ല; കർഷകന്റെ മുറ്റത്ത് ‘നോട്ടുമരം’ വളരുമോ? 

​സ്വന്തം പുരയിടത്തിലെ ചന്ദനം ഇനി വനംവകുപ്പിന്റേതല്ല; കർഷകന്റെ മുറ്റത്ത് 'നോട്ടുമരം' വളരുമോ?  ​തിരുവനന്തപുരം: സ്വന്തം...

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു; 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ...

Related Articles

Popular Categories

spot_imgspot_img