web analytics

ദൈവത്തിൻ്റെ സ്വന്തം നാടുകാണാനെത്തിയതാണ്; താമസിച്ചത് പഞ്ചനക്ഷത്ര ഹോട്ടലായ താജിലും; മുറി മാറി മിനിറ്റുകൾക്കകം കാണാതായത് ഏഴു ലക്ഷം രൂപ വിലമതിക്കുന്ന വജ്രമോതിരങ്ങള്‍; മുഖ്യധാര മാധ്യമങ്ങൾ മുക്കിയ മോഷണ വാർത്ത വായിക്കാം

താജ് ഹോട്ടലിൽ നിന്ന് ഏഴു ലക്ഷം രൂപ വിലമതിക്കുന്ന വജ്രമോതിരങ്ങള്‍ മോഷണം പോയി രണ്ടാഴ്ച കഴിഞ്ഞിട്ടും എങ്ങുമെത്താതെ പോലീസ് അന്വേഷണം!Diamond rings worth Rs 7 lakh were stolen from the Taj Hotel

മുംബൈ സ്വദേശിയും വ്യവസായിയുമായ നിഖില്‍ പ്രശാന്ത് ഷായുടെ ഭാര്യയുടെ മോതിരങ്ങളാണ് മോഷണം പോയത്.
കാസര്‍കോട്ടെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് ബേക്കലിൽ നിന്ന് ആഭരണം കാണാതായതിൽ പ്രതിസ്ഥാനത്ത് സംശയിക്കുന്നത് ജീവനക്കാരെ.

എന്നാല്‍, കൃത്യമായ വിശദീകരണം നല്‍കാന്‍ ഹോട്ടല്‍ അധികൃതരും തയാറാകുന്നില്ല. ജൂലൈ 14നാണ് നിഖില്‍ ഷായും കുടുംബവും കാസര്‍ഗോഡ് ഉദുമ കാപ്പിലുള്ള താജ് ബേക്കലിൽ താമസത്തിന് എത്തിയത്.

ഹോട്ടല്‍ അധികൃതര്‍, ആദ്യം അനുവദിച്ച മുറിയില്‍നിന്നു വൈകുന്നേരത്തോടെ മറ്റൊരു മുറിയിലേക്കു കുടുംബത്തെ മാറ്റി. എന്നാല്‍, ആദ്യം താമസിച്ച മുറിയിലെ കുളിമുറിയില്‍ നിഖില്‍ ഷായുടെ ഭാര്യ മറന്നുവച്ച നാലു വജ്രമോതിരങ്ങള്‍ എടുക്കാന്‍ ഈ മാറ്റത്തിനിടെ കഴിഞ്ഞില്ല.

മിനിറ്റുകള്‍ക്ക് ഉള്ളില്‍തന്നെ ഇതു മനസിലാക്കി പഴയ മുറിയിലെത്തി പരിശോധിച്ചെങ്കിലും മോതിരങ്ങള്‍ കണ്ടെത്താനായില്ല. മുറി വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാർ ആ സമയം അവിടെ ഉണ്ടായിരുന്നു.

മോഷണം സംബന്ധിച്ച പരാതി പോലീസിനെ അറിയിക്കാതെ ഒതുക്കാനാണ് റിസോര്‍ട്ട് മാനേജ്‌മെന്റ് ശ്രമിച്ചത്. തങ്ങള്‍ അന്വേഷിക്കാമെന്നും മോതിരങ്ങള്‍ വീണ്ടെടുത്തു തരാമെന്നും ഉള്ള മാനേജ്‌മെന്റിന്റെ വാക്കു വിശ്വസിച്ചു രണ്ടു ദിവസം നിഖില്‍ ഷായും കുടുംബവും കാത്തിരുന്നു.

മോതിരം ലഭിക്കാതെ വന്നതോടെ 16ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. 401/2024 എന്ന ക്രൈം നമ്പറില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. റിസോര്‍ട്ടിലെ നാലു ജീവനക്കാരെയാണ് പ്രതികളായി ചേര്‍ത്തിരിക്കുന്നത്.

റിസോര്‍ട്ടിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരെയും ചോദ്യംചെയ്തതായി ബേക്കല്‍ പോലീസ് പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Related Articles

Popular Categories

spot_imgspot_img