മുന്നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ വയനാട് ഉരുൾപൊട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ എറണാകുളം ജില്ലയിലെ സ്വകാര്യ ബസ്സ് ജീവനക്കാർ. (Private bus employees handed over the entire collection amount to the relief fund)
പൈങ്ങോട്ടൂർ – കോതമംഗലം റൂട്ടിലോടുന്ന ‘ഹീറോ യംഗ്‌സ്’ ബസ്സ് ജീവനക്കാരാണ് വയനാടിനായി പണം സ്വരൂപിച്ചത്. ഇവർ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് കൈമാറി. ഒരു ദിവസത്തെ കളക്ഷനാണ് വയനാടിനായി ഇവർ മാറ്റിവെച്ചത്.