web analytics

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി;  യുവതിയെ കാപ്പ ചുമത്തി നാടുകടത്തി

കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി . ചെമ്പ് മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ. പണിക്കറിനെ (36) ആണ് ഒന്‍പത് മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്. defendant in several criminal cases;  Young woman charged with Kappa and deported;

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ക്രിമിനൽ കേസുകൾ അങ്ങനെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇവർക്കെതിരെ കേസുകൾ ഉണ്ട്.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതുള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകൾ യുവതിക്കെതിരെ നിലവിലുണ്ട്. 

തലയോലപ്പറമ്പ്, ഏറ്റുമാനൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ,കോടനാട്, ആലപ്പുഴ ജില്ലയിലെ എടത്വ, പത്തനംതിട്ട ജില്ലയിലെ കീഴ്‍വായ്പൂർ, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പൊലീസ് സ്വീകരിച്ചുവരുന്നത്. 

തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ വകുപ്പുകള്‍ അനുസരിച്ചു നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

പില്ലർ 385-ൽ ഒരു ‘മഞ്ഞുമ്മൽ ബോയ്’; ഒരാഴ്ചത്തെ മെട്രോ വാസം അവസാനിപ്പിച്ച് ‘സുഭാഷ്’ താഴെയിറങ്ങി!

പില്ലർ 385-ൽ ഒരു 'മഞ്ഞുമ്മൽ ബോയ്'; ഒരാഴ്ചത്തെ മെട്രോ വാസം അവസാനിപ്പിച്ച്...

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത്...

യാത്രകൾ ഗുണകരമാകും; ഇന്നത്തെ നക്ഷത്രഫലം

യാത്രകൾ ഗുണകരമാകും; ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യ...

വിശ്വപ്രസിദ്ധമായ ഏറ്റുമാനൂർ ഏഴരപ്പൊന്നാന ദർശനം ഈ മാസം 25-ന്; കാണാൻ കൊതിക്കുന്ന ആ പൊൻകാഴ്ചയുടെ ഐതിഹ്യവും ആചാരങ്ങളും അറിയാം

ഏറ്റുമാനൂർ: ഭക്തലക്ഷങ്ങൾ കാത്തിരുന്ന ആ പുണ്യനിമിഷം അരികിലെത്തി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ...

മിലിന്ദ് സോമനൊപ്പം മലനാട് ഓടി; കുട്ടിക്കാനം-കട്ടപ്പന ഹിൽ ഹൈവേ റൺ ആവേശമായി

കട്ടപ്പന: ഹൈറേഞ്ചിന്റെ ഹൃദയമിടിപ്പേറ്റിക്കൊണ്ട് കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ'...

വെള്ളനാട് പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു, പിന്നാലെ കേക്ക് കത്തികൊണ്ട് ആത്മഹത്യാ ഭീഷണി!

വെള്ളനാട് പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു, പിന്നാലെ കേക്ക് കത്തികൊണ്ട് ആത്മഹത്യാ ഭീഷണി! തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img