web analytics

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽ നിന്നും 1550 മീറ്റർ ഉയരത്തിൽ; ഇല്ലാതായത് 86,000 ചതുരശ്ര മീറ്റർ; മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ പാറക്കല്ലുകളും അവശിഷ്ടങ്ങളും 8 കിലോമീറ്ററോളം താഴേക്ക് ഒഴുകി; റഡാർ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ

ന്യൂഡൽഹി: വയനാട്ടിലുണ്ടായ ഉരുൾ പൊട്ടലിന്റെ റഡാർ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ. കനത്ത നാശം വിതച്ച ഉരുൾപൊട്ടലിൽ 86,000 ചതുരശ്ര മീറ്റർ പ്രദേശമാണ് ഇല്ലാതായത്. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളും ഒലിച്ചുപോയി. ISRO released radar satellite images of landslides in Wayanad

ഉരുൾപൊട്ടലിനെത്തുടർന്ന് മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ പാറക്കല്ലുകളും അവശിഷ്ടങ്ങളും ഏകദേശം 8 കിലോമീറ്ററോളം താഴേക്ക് ഒഴുകിയതായും ഐഎസ്ആർഒ പുറത്തു വിട്ട വിവരത്തിൽ വ്യക്തമാക്കുന്നു.

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽ നിന്നും 1550 മീറ്റർ ഉയരത്തിലാണ്. 40 വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് അടുത്താണ് പുതിയ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണ് ഐഎസ്ആർഒ പുറത്തു വിട്ട ചിത്രം വ്യക്തമാക്കുന്നത്. പാറക്കല്ലുകളും അവശിഷ്ടങ്ങളും ഒലിച്ചിറങ്ങി ഇരവഞ്ഞിപ്പുഴയുടെ കരകൾ തകർന്നുപോയതായി സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ഐഎസ്ആർഒയുടെ ഹൈദരാബാദിലെ നാഷണൽ റിമോട്ടിങ് സെൻസിങ് സെന്ററാണ് ഉരുൾപൊട്ടലുണ്ടായ ചൂരൽമലയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വിട്ടത്. എൻആർഎസ് സിയുടെ കാർട്ടോസാറ്റ്-3 സാറ്റലൈറ്റും റിസാറ്റ് സാറ്റലൈറ്റും പകർത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. ദുരന്തത്തിന് മുമ്പുള്ളതും അതിനുശേഷമുള്ളതുമായ ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ജൂലൈ 30 ന് പുലർച്ചെയുണ്ടായ മൂന്നു ഉരുൾപൊട്ടലുകളാണ് കനത്ത നാശത്തിന് കാരണമായതെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img