ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റുകൾക്ക് നേരെ പ്രത്യേകതരം സൈബർ ആക്രമണം; ആഗോള ഐടി പ്രതിസന്ധിക്ക് ശേഷം മൈക്രോസോഫ്റ്റിന് വീണ്ടും പണികിട്ടി

വാഷിംഗ്‌ടൺ: മൈക്രോസോഫ്റ്റിന് നേരേ ​ഗുരുതര സൈബർ ആക്രമണം. ജൂലൈ 30നാണ് സൈ​ബർ അറ്റാക്കുണ്ടായത്. ഇതോടെ മൈക്രോസോഫ്റ്റിൻറെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂർ ഉൾപ്പടെ പ്രവർത്തനരഹിതമായെന്നാണ് റിപ്പോർട്ട്. ഡിസ്‌ട്രിബ്യൂട്ടഡ് ഡിനയിൽ-ഓഫ്-സർവീസ്-അറ്റാക്ക്വിഭാഗത്തിലുള്ള ആക്രമണമാണ് മൈക്രോസോഫ്റ്റിനു നേരേ ഉണ്ടായത്. ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റുകൾക്ക് നേരെയുണ്ടാകുന്ന പ്രത്യേകതരം സൈബർ ആക്രമണമാണിത്.Serious cyber attack on Microsoft. The cyber attack took place on July 30

പ്രധാന മൈക്രോസോഫ്റ്റ് ഉൽപന്നങ്ങളായ ഓഫീസ്, ഔട്ട്‌ലുക്ക്, അസ്യൂർ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ചൊവ്വാഴ്ച ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഏകദേശം 10 മണിക്കൂറോളം സമയം ഈ പ്രതിസന്ധി നീണ്ടുനിന്നു. സൈബർ സുരക്ഷാ സോഫ്റ്റ്‌വെയർ ദാതാക്കളായ ക്രൗഡ്‌സ്ട്രൈക്കിൻറെ പാളിയ അപ്‌ഡേറ്റിന് പിന്നാലെയുള്ള ആഗോള ഐടി പ്രതിസന്ധിക്ക് ശേഷമാണ് മൈക്രോസോഫ്റ്റിനെതിരെ സൈബർ അറ്റാക്കുണ്ടായത്.

ആഗോളമാധ്യമമായ ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച് യുകെയിലെ നാറ്റ്‌വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള കമ്പനികളെ മൈക്രോസോഫ്റ്റ് സേവനങ്ങളിലെ പുതിയ തകരാർ ബാധിച്ചു. ക്രൗഡ്‌സ്ട്രൈക്കിൻറെ അപ്‌ഡേറ്റിലുണ്ടായ പിഴവിനെ തുടർന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങൾ ലോകമാകെ തകർന്ന് ദിവസങ്ങൾ നീണ്ട പ്രതിസന്ധിയുണ്ടായതിന് രണ്ട് ആഴ്‌ചകൾക്ക് ശേഷം മാത്രമാണ് പുതിയ സംഭവം. ആഗോളമായി 85 ലക്ഷം വിൻഡോസ് മെഷീനുകളാണ് അന്ന് പ്രവർത്തനരഹിതമായത്.

അസ്യൂർ പോർട്ടലിൽ ഇപ്പോഴുണ്ടായ പ്രശ‌്നത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും മൈക്രോസോഫ്റ്റ് ട്വീറ്റ് ചെയ്തു. മൈക്രോസോഫ്റ്റിൻറെ സേവനങ്ങൾ പഴയ രീതിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് എന്നും പിന്നാലെ കമ്പനി അറിയിച്ചു.

ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റുകൾക്ക് നേരെയുണ്ടാകുന്ന പ്രത്യേകതരം സൈബർ ആക്രമണം അല്ലെങ്കിൽ ആക്രമണ ശ്രമമാണ് ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക്‌. വളരെയധികം ട്രാഫിക് അയച്ചുകൊണ്ട് ഒരു വെബ്‌സൈറ്റിനെയോ ഓൺലൈൻ സേവനത്തെയോ മന്ദഗതിയിലാക്കുകയോ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമല്ലാതാക്കുകയോ ചെയ്യുകയാണ് ഇതിലൂടെ ഹാക്കർമാർ ചെയ്യുക. സിസ്റ്റത്തിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഡാറ്റ ഉപയോഗിച്ച് അതിനെ തടസപ്പെടുത്തുക വഴിയാണ് ഇത് സാധ്യമാകുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര...

ടസ്കേഴ്സ് കേരളക്ക് 538 കോടി രൂപ നഷ്ടപരിഹാരം

ടസ്കേഴ്സ് കേരളക്ക് 538 കോടി രൂപ നഷ്ടപരിഹാരം മുംബൈ: ഇന്ത്യൻ പ്രീമിയർ...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

UK: 40 പൗണ്ടിന്റെ സാധനങ്ങൾ വാങ്ങിയാൽ 10 പൗണ്ട് ഫ്രീ..!

യുകെയിൽ ഇപ്പോൾ വമ്പനൊരു ഓഫർ നടക്കുകയാണ്.റീട്ടെയിലർ കോ-ഓപ്പ്, അംഗങ്ങൾക്ക് കുറഞ്ഞത് 40...

സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ കണ്ണൂർ: വിരമിച്ച സബ് ഇൻസ്‌പെക്‌ടറെ വിമർശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ്...

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ

യുദ്ധം:എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ BRITAIN: ദിവസങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇറാനും ഇസ്രായേലും പരസ്പരം...

Related Articles

Popular Categories

spot_imgspot_img