നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു; 3 പേർക്ക് പരുക്ക്

ആലപ്പുഴ: ആലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ എൽജി നിവാസിൽ എം.രജീഷ് (32), സുഹൃത്ത് കരോട്ടു വെളി പരേതനായ ഓമനക്കുട്ടന്റെ മകൻ അനന്തു (29) എന്നിവരാണു മരിച്ചത്.DYFI workers died in a car accident in Alappuzha

എം രജീഷ് ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയാണ്. അനന്തുവും ഡിവൈഎഫ്ഐ പ്രവർത്തകനാണ്.ഇക്കഴിഞ്ഞ രാത്രി ഒൻപത് മണിയോടെ പ്രീതികുളങ്ങര തെക്കായിരുന്നു നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്.

മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പീലിക്കകത്തു വെളി അഖിൽ (27), കരോട്ടു വെളി സുജിത്ത് (26), സദാശിവം വീട്ടിൽ അശ്വിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഡിവൈഎഫ്ഐ പ്രവർത്തകരായ രജീഷും സുഹൃത്തുക്കളും മാരൻകുളങ്ങരയിൽ നിന്നു കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡിലെ വളവിൽ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകുടി കയറി സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് ദ്യാരക തോട്ടു ചിറ വിജയകുമാറിന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. ശബ്ദം കേട്ടു നാട്ടുകാരും വീട്ടുകാരും ഓടിയെത്തിയപ്പോൾ കാർ മറിഞ്ഞ നിലയിലായിരുന്നു. തുടർന്ന് മണ്ണഞ്ചേരി പൊലീസും അഗ്നിശമന രക്ഷാസേനയും എത്തി കാർ നേരെയാക്കി യാത്രക്കാരെ പുറത്തെടുത്തു.

രജീഷിനെ പൊലീസ് ജീപ്പിലും മറ്റുള്ളവരെ സ്വകാര്യവാഹനങ്ങളിലുമാണ് ആശുപത്രിയിൽ എത്തിച്ചത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിലെ അംഗമായ രജീഷ് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനാണ്. മണിയപ്പൻ-ഓമന ദമ്പതികളുടെ മകനാണ്. സഹോദരി: റാണി. കയർഫെഡിലെ ജോലിക്കാരനാണ് അനന്തു. മാതാവ്: ബീന. സഹോദരൻ: അർജുൻ.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

പിതാവിനെ ക്രൂരമായി മർദിച്ച് മകനും മരുമകളും

പിതാവിനെ ക്രൂരമായി മർദിച്ച് മകനും മരുമകളും പത്തനംതിട്ട: അറുപത്താറുകാരനായ വയോധികനെ ക്രൂരമായി മർദിച്ച്...

അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കയറ്റാതെ മകൻ

അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കയറ്റാതെ മകൻ അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ...

ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമ...

എംആർഐ സ്കാനിങ് മുറിയിൽ മുൻകരുതലുകൾ

എംആർഐ സ്കാനിങ് മുറിയിൽ മുൻകരുതലുകൾ യുഎസിലെ വെസ്റ്റ്ബറിയിലെ നസ്സാവു ഓപ്പൺ...

കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നുവീണു

കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നുവീണു കൊച്ചി: കാക്കനാട് ഫ്ലാറ്റ് സമുച്ചയത്തിലെ കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നുവീണു....

പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില

പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മഴയ്ക്കൊപ്പം പച്ചക്കറി വിപണിയിലും വൻ...

Related Articles

Popular Categories

spot_imgspot_img