നിർത്താതെ ഹോൺ മുഴക്കി ബസ് ഡ്രൈവർ; രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ നിയമം പഠിപ്പിച്ച് വിട്ട് ആർടിഒ

കൊച്ചി: ബസ് ഓടിക്കുന്നതിനിടെ വഴി നീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ഡ്രൈവറെ നിയമം പഠിപ്പിച്ച് ആർടിഒ. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് കുടുങ്ങിയത്. ഡ്രൈവറെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ രണ്ട് മണിക്കൂർ നിർത്തി ​ഗതാ​ഗത നിയമ പുസ്തകം വായിപ്പിച്ചാണ് വിട്ടത്.(RTO punished bus driver for honking horn in kochi)

ഇന്നലെ രാവിലെ 9 ന് ഏലൂർ ഫാക്ട് ജംങ്ഷനിനു സമീപം ആർടിഒ കെ മനോജിന്റെ കാറിന് പിന്നിലൂടെ അമിത ശബ്​ദത്തിൽ തുടരെ ഹോൺ മുഴക്കി ബസ് വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത സ്റ്റോപ്പിൽ ആർടിഒ ബസ് തടയുകയായിരുന്നു. ട്രിപ് അവസാനിച്ച ശേഷം ഡ്രൈവറോട് ആർടി ഓഫിസിലെത്താൻ നിർദേശം നൽകുകയും ചെയ്തു.

തുടർന്ന് മൂന്നു മണിയോടെ ഡ്രൈവർ മഞ്ഞുമ്മൽ സ്വദേശിയായ ജിതിൻ ആർടി ഓഫിസിലെത്തി. മലയാളത്തിൽ അച്ചടിച്ച ​ഗതാ​ഗത നിയമ പുസ്തകം നൽകിക്കൊണ്ട് ചേംബറിന്റെ ഒരു വശത്തേക്ക് മാറി നിന്ന് വായിക്കാൻ നിർദേശിക്കുകയായിരുന്നു. അഞ്ച് മണിയോടെയാണ് പുസ്തകം ജിതിൻ വായിച്ച് തീർത്തത്. നിയമം പഠിച്ചെന്ന് ഉറപ്പാക്കാൻ ഏതാനും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിച്ച ശേഷമാണ് ബസ് ഡ്രൈവറെ വിട്ടത്.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍ കോട്ടയം: കൈക്കൂലി കേസിൽ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍....

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു നാദാപുരം: വാഹന പരിശോധന നടത്തുന്നതിനിടെ സിവിൽ എക്സൈസ്...

സവാദ് റിമാൻഡിൽ

സവാദ് റിമാൻഡിൽ തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ...

അമ്മയുടെ പൊതുയോ​ഗം ഇന്ന്

അമ്മയുടെ പൊതുയോ​ഗം ഇന്ന് കൊച്ചി: താര സംഘടനയായ അമ്മയുടെ പൊതുയോ​ഗം ഇന്ന് നടക്കും. അമ്മയുടെ...

പ്രതിയെ 28ാം വർഷം പൊക്കി കേരള പോലീസ്

പ്രതിയെ 28ാം വർഷം പൊക്കി കേരള പോലീസ് ഇടുക്കി കുമളിയിൽ കുടുംബവഴക്കിനൊടുവിൽ 18...

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം സാവോ പോളോ: ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക്...

Related Articles

Popular Categories

spot_imgspot_img