കോഴിക്കോട്: കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വന്ന ബസിൽ ഇന്നലെയാണ് സംഭവം. എണ്‍പത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗം പിടികൂടി.(Cigarette smuggling in KSRTC bus; Action recommended against the conductor)
പിടികൂടിയ സിഗരറ്റ് പിന്നീട് സംസ്ഥാന എക്സൈസ് വകുപ്പിന് കൈമാറി. ബസിലുണ്ടായിരുന്ന ബാഗിനകത്താണ് സിഗരറ്റ് കണ്ടെത്തിയത്. ഈ ബാഗ് ആരുടേതാണെന്ന് വ്യക്തമല്ല. സിഗരറ്റിനെ കുറിച്ച് അറിയില്ലെന്നാണ് കണ്ടക്ടർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
എന്നാൽ ബസിൽ നിയമ വിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തി നടപടിയെടുക്കേണ്ടത് കണ്ടക്ടറാണെന്ന നിലപാടിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം. അതുകൊണ്ട് തന്നെ കണ്ടെക്ടര്‍ക്കെതിരെ വിജിലന്‍സ് ഇൻസ്‌പെക്ടർ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.