web analytics

സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സിൽവർ ലൈൻ, വിഴിഞ്ഞം,എയിംസ്…കേരളം ബജറ്റിൽ സ്വപ്നം കണ്ടതെല്ലാം പാഴായി; നിരാശയുടെ നിർമലാ ബജറ്റ്

തിരുവനന്തപുരം: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യബജറ്റിൽ അവഗണിക്കപ്പെട്ട് കേരളം. ബിഹാറിനും ആന്ധ്രപ്രദേശിനും വൻകിട പദ്ധതികൾ ലഭിച്ചപ്പോൾ കേരളത്തിന് അനുകൂല പദ്ധതികൾ ഒന്നും ലഭിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സിൽവർ ലൈനും വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി അടക്കം കേരളം കേന്ദ്രത്തിന് മുന്നിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പേരിന് പോലും പ്രഖ്യാപനങ്ങളുണ്ടായില്ല. ദീർഘകാല ആവശ്യമായ എയിംസിലും കേരളം പ്രതീക്ഷ പുലർത്തിയിരുന്നു.Kerala was ignored in the first budget of the third Narendra Modi government

എയിംസും 24,000 കോടിയുടെ സാമ്പത്തിക പാക്കേജുമടക്കം കേരളം ബജറ്റിൽ സ്വപ്നം കണ്ടതെല്ലാം പാഴായി. കേരളത്തിന് പ്രത്യേക പദ്ധതികളോ പാക്കേജുകളോ ഇല്ലാതെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻറെ ബജറ്റ് പ്രസംഗം. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ ഉതകുന്ന പദ്ധതികൾ ലഭിക്കുമെന്ന സംസ്ഥാനത്തിൻറെ പ്രതീക്ഷകൾ വെറുതെയായി.

വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയ സാമ്പത്തിക ശിപാർശയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി നൽകിയിരുന്നത്. രണ്ടു കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിച്ചിരുന്നു. ജി.എസ്‌.ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത്‌ 50:50 ആയി പുനർനിർണയിക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽ നിന്ന് 75 ശതമാനമാക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപവത്കരണത്തിലും സംസ്ഥാനങ്ങൾക്ക്‌ അധികാരം ഉറപ്പാക്കൽ എന്നിവയും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

തലശ്ശേരി -മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതകൾ, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനുള്ള ധനസഹായം എന്നിവയും കേരളം കാത്തിരുന്ന പ്രഖ്യാപനങ്ങളാണ്. ഇവയും കേന്ദ്ര ധനമന്ത്രി പരാമർശിച്ചില്ല. അതിവേഗ ട്രെയിൻ പദ്ധതിയുമില്ല.

രണ്ട് പ്രളയത്തെ നേരിട്ട കേരളത്തെ പ്രകൃതി ദുരന്തത്തെ നേരിടാനുള്ള സഹായത്തിനും പരിഗണിച്ചില്ല. അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാൻ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം: കൊല്ലം ജില്ലയിലെ...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട്...

Related Articles

Popular Categories

spot_imgspot_img