web analytics

ചളിവെള്ളം തെറിപ്പിച്ചതിനെച്ചൊല്ലിയുള്ള തർക്കം; അച്ഛനെയും മകനെയും കാറിനൊപ്പം വലിച്ചിഴച്ചുവെന്ന പരാതിയിൽ ട്വിസ്റ്റ്; പരാതിക്കാർ കുടുങ്ങിയേക്കും

കൊച്ചി: അച്ഛനെയും മകനെയും കാറിനൊപ്പം വലിച്ചിഴച്ചുവെന്ന പരാതിയിൽ ട്വിസ്റ്റ്. പരാതിക്കാർ റോഡിന് കുറുകെ നിന്ന് കാർ തടഞ്ഞ് യാത്രക്കാരായ സ്ത്രീകളെയടക്കം മർദിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതികളുടെ ആരോപണം. സംഭവത്തിൽ ഇവർ പൊലീസിൽ പരാതിയും നൽകി. ദേഹത്ത്​ ചളിവെള്ളം തെറിപ്പിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്​ സംഭവങ്ങൾ തുടങ്ങുന്നത്.Twist in the complaint that the father and son were dragged along with the car

എറണാകുളം ചിറ്റൂർ ​ഫെറിക്ക്​ സമീപം കുട്ടിസാഹിബ്​ റോഡിൽ ഞായറാഴ്ചയാണ്​ സംഭവം. ചേരാനല്ലൂർ നെറുവീട്ടിൽ അക്ഷയ്​ സന്തോഷ്, പിതാവ് സന്തോഷ് എന്നിവരെ കാർ യാത്രക്കാരായ കോട്ടയം കറുകച്ചാൽ സ്വദേശി ജോസഫ്​ ജോണും കണ്ടാലറിയാവുന്ന മറ്റ്​ രണ്ടുപേരും മർദിച്ചുവെന്നായിരുന്നു പരാതി. ചേരാനല്ലൂർ പൊലീസിലാണ് ഇവർ പരാതിപ്പെട്ടത്. എന്നാൽ, പരാതിക്കാർ തങ്ങളെയാണ് മർദിച്ചതെന്നാണ് ജോസഫ്​ ജോണും സംഘവും വിഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ സഹിതം പറയുന്നത്.

ആസ്റ്റർ മെഡ്​സിറ്റിക്ക് സമീപത്തുനിന്ന്​ അക്ഷയും സഹോദരിയും സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ ജോസഫ്​ ജോണിന്റെ കാർ ഇവരുടെ ദേഹത്തേക്ക് ചളി തെറിപ്പിച്ചുവെന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. തുടർന്ന് സ്കൂട്ടർ കാറിന്​ കുറുകെയിട്ട്​ അക്ഷയ് ചോദ്യം ചെയ്തു. അവി​ടെ വെച്ച് നാട്ടുകാർ ഇടപെട്ട് തർക്കം പരിഹരിച്ചു.

എന്നാൽ, അക്ഷയും സഹോദരിയും വീട്ടിലേക്ക് മടങ്ങിയപ്പോൾ കാർ ഇവരെ പിന്തുടരുകയും ഇവരു​ടെ വീട് കഴിഞ്ഞ് അൽപം മുന്നോട്ടുപോവുകയും ചെയ്തു. കുറച്ചുകഴിഞ്ഞ്​ കാർ തിരികെ എത്തിയപ്പോൾ വീടിന് പുറത്തുനിന്ന തന്നെയും പിതാവിനെയും മർദിച്ചുവെന്നും കാറിൽ വലിച്ചിഴച്ചുവെന്നുമാണ് അക്ഷയ് പരാതിപ്പെട്ടത്.

എന്നാൽ, ജോസഫ് ജോൺ പുറത്തുവിട്ട ദൃശ്യങ്ങളിൽ അക്ഷയും പിതാവുമടക്കം മൂന്നുപേർ റോഡിന് കുറുകെ നിന്ന് കാർ തടയുന്നതും വാക്​തർക്കത്തി​ൽ ഏർപ്പെടുന്നതും കാണാം. കാറിലിരുന്ന് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച യാത്രക്കാ​രിയെ ഇവർ മർദിക്കുന്നുമുണ്ട്. തുടർന്ന് കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ചു വലിക്കുന്നതും കാണാം. തുടർന്നാണ്​ തങ്ങൾ കാർ മുന്നോട്ടെടുത്തതെന്നും ഇവർ കാറിലുള്ള പിടിവിടാതിരുന്നതാണെന്നും ജോസഫ് പറയുന്നു.

നേരത്തെ അക്ഷയും പിതാവും നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാത്തത്​ വൻ ​പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു. വലിച്ചിഴക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്ന​തോടെയാണ്​ കേസെടുത്തത്​. ജോസഫ് ജോണിൻറെ പരാതിയിൽ അക്ഷയിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന്​ ചേരാനല്ലൂർ പൊലീസ്​ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

Other news

ബത്തേരിയെ നടുക്കി വീണ്ടും കാട്ടാനയാക്രമണം: കൃഷിയിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: പച്ചപ്പണിഞ്ഞ വയനാടൻ മണ്ണ് വീണ്ടും ചോരയണിഞ്ഞിരിക്കുന്നു. സുൽത്താൻ ബത്തേരി വടക്കനാട്...

ജയിലിന് മുന്നിൽ ‘മാസ്’ സ്വീകരണം; വിജിലൻസ് പിടികൂടിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ പൊന്നാട അണിയിച്ച് ആരാധകർ

കോട്ടയം: കേരളത്തിലെ വിജിലൻസ് ചരിത്രത്തിൽ അധികം കണ്ടിട്ടില്ലാത്ത ദൃശ്യങ്ങൾക്കാണ് കോട്ടയം ജില്ലാ...

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന് 12 പവൻ അടിച്ചുമാറ്റി — യുവതി പിടിയിൽ

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന്...

ശബരിമല സ്വർണക്കൊള്ള: 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; എ പത്മകുമാറിന് സ്വാഭാവിക ജാമ്യം

ശബരിമല സ്വർണക്കൊള്ള: 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; എ പത്മകുമാറിന് സ്വാഭാവിക...

ഇന്ന് ബന്ധങ്ങൾക്കും സന്തോഷത്തിനും പ്രത്യേക പ്രാധാന്യമുള്ള ദിവസം…വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം നൽകുന്ന ഇന്നത്തെ നക്ഷത്രഫലം അറിയാം

ഇന്ന് ബന്ധങ്ങൾക്കും സന്തോഷത്തിനും പ്രത്യേക പ്രാധാന്യമുള്ള ദിവസം…വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം നൽകുന്ന...

ഇറാൻ രാഷ്ട്രീയത്തിൽ പുതിയ യുഗം; ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി മകൻ മൊജ്താബ ഖമനയി അധികാരത്തിലേക്ക്..?

ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി മൊജ്താബ ഖമനയി അധികാരത്തിലേക്ക്..? ഇറാനിൽ ദശാബ്ദങ്ങളായി...

Related Articles

Popular Categories

spot_imgspot_img