web analytics

അപ്രതീക്ഷിതം ! യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറി; പകരം കമല ഹാരിസ് മത്സരിച്ചേക്കും;യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി ഇന്ത്യൻ വംശജ എത്തുമോ ?

യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനിൽക്കേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍നിന്ന് ജോ ബൈഡൻ പിന്മാറി. രാജ്യത്തിന്റെയും പാർട്ടിയുടെയും നല്ലതിനായി മത്സരത്തിൽനിന്ന് പിന്മാറുന്നുവെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡൻ വ്യക്തമാക്കി. (Joe Biden withdrew from the US presidential election; Kamala Harris may contest instead)

പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളിൽ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡൻ കുറിപ്പിൽ പറയുന്നു.തനിക്കു പകരം കമല ഹാരിസിന്റെ പേരു നിർദ്ദേശിച്ച ശേഷമാണു ബൈഡൻ പിൻമാറുന്നത്. ഇതോടെ, യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി ഒരു ഇന്ത്യൻ വംശജ മത്സരിക്കുന്നതിനും കളമൊരുങ്ങി.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കമലയെ പിന്തുണയ്ക്കണമെന്ന് ബൈഡൻ ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടു.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു.

കമല ഹാരിസിനെ വൈസ് പ്രസിഡന്റാക്കിയതാണ് തന്റെ ഏറ്റവും മികച്ച തീരുമാനമെന്ന് അവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബൈഡൻ വ്യക്തമാക്കി. ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയിൽ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനൽ കൺവൻഷനിൽ പുതിയ സ്ഥാനാർഥിയെ തിരഞ്ഞെടുക്കും.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

യുകെയിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ

യുകെയിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽഉപരിപഠനത്തിനായി ലണ്ടനിലെത്തിയ കൊല്ലം സ്വദേശിയായ...

കുവൈത്തിൽ റോഡുകളിൽ കർശന നിരീക്ഷണം; 44 പേർ തടങ്കലിൽ, 10 കുട്ടികൾ ജുവനൈൽ കോടതിയിൽ

കുവൈത്തിൽ റോഡുകളിൽ കർശന നിരീക്ഷണം; 44 പേർ തടങ്കലിൽ, 10 കുട്ടികൾ...

33 കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റു: ദമ്പതികൾക്ക് വധശിക്ഷ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബന്ദയിൽ രാജ്യാന്തര തലത്തിൽ പ്രവർത്തിച്ചിരുന്ന വൻ പീഡന പരമ്പരയുടെ...

റീൽ ചിത്രീകരണത്തിനിടെ യുവതി അഴുക്കുചാലിൽ വീണു; രക്ഷകരായി പോലീസ്; വീഡിയോ വൈറൽ

യുവതി അഴുക്കുചാലിൽ വീണു; രക്ഷകരായി ഡൽഹി പോലീസ് ഡൽഹിയിലെ നജഫ്ഗഡിൽ സോഷ്യൽ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു: ഡോക്ടർക്കെതിരെ നടപടി; മനുഷ്യാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയെത്തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ സംസ്ഥാന...

100 കോടി അടിച്ചാൽ 100 കോടിയും നിർമ്മാതാവിനുള്ളതാണോ? മലയാള സിനിമയുടെ വരുമാനക്കണക്കുകളിലെ ‘ട്വിസ്റ്റ്’ വെളിപ്പെടുത്തി വിജയ് ബാബു

100 കോടി അടിച്ചാൽ 100 കോടിയും നിർമ്മാതാവിനുള്ളതാണോ? മലയാള സിനിമയുടെ വരുമാനക്കണക്കുകളിലെ...

Related Articles

Popular Categories

spot_imgspot_img