web analytics

ശ്യാം സുന്ദർ മൂന്നു മാസമായി താമസിക്കുന്നത് പട്ടിക്കൂട്ടിൽ; മാസവാടക 500 രൂപ; സംഭവം കേരളത്തിൽ തന്നെ

എറണാകുളം: എറണാകുളം പിറവത്ത് അതിഥി തൊഴിലാളി ശ്യാം സുന്ദർ മാസവാടക 500 രൂപ നൽകി താമസിക്കുന്നത് പട്ടിക്കൂട്ടിൽ. ബംഗാൾ സ്വദേശിയാന് ശ്യാം സുന്ദർ.guest worker Shyam Sundar lives in a cowshed with a monthly rent of Rs 500

പിറവത്തിനടുത്തെ പട്ടിക്കൂട്ടിൽ അതിത്തൊഴിലാളി താമസിക്കുന്നെന്ന് പ്രദേശവാസികൾ പറഞ്ഞതിനെ തുടർന്ന് ആണ് വാർത്ത മാധ്യമത്തിലൂടെ സംഭവം പുറത്തറിയുന്നത്.

നാട്ടിലെ പ്രമാണിയുടെ പഴയ വീടിന് സമീപത്തെ പഴയ പട്ടിക്കൂട് തുറന്നുനോക്കിയപ്പോഴാണ് അവിടെ അതിഥി തൊഴിലാളി താമസിക്കുന്നതായി വ്യക്തമായത്.

ഇരുമ്പ് മറയുളള അതിന്‍റെ വാതിൽ തുറന്നുനോക്കിയാല്‍ കാണാം ബംഗാൾ സ്വദേശി ശ്യാം സുന്ദര്‍ കിടക്കുന്ന സ്ഥലം. ശ്യാം സുന്ദര്‍ നാലു വര്‍ഷമായി കേരളത്തിലെത്തിയിട്ട്.

പിറവത്തെത്തിയപ്പോൾ കയ്യില്‍ നയാപൈസയില്ല. ഒടുവിൽ ഈ വീടിന്‍റെ ഉടമയാണ് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് നൽകിയതെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു. കൊൽക്കത്തയിൽ നിന്ന് ആറുമണിക്കൂറുണ്ട് ശ്യാം സുന്ദറിന്‍റെ നാട്ടിലേക്ക്. സ്കൂളിന്‍റെ പടി കണ്ടിട്ടില്ല.

പട്ടിക്കൂടിന് സമീപത്തെ പഴയ വീട് അതിഥിത്തൊഴിലാളികൾക്കടക്കം വാടകയ്ക്ക് നൽകിയിരിക്കുന്നു. അവർ നൽകുന്ന വാടകക്കാശ് നല്‍കാൻ കഴിയാത്തതിനാലാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട് വീടാക്കിയത്.

പാചകവും കിടപ്പും ഇരിപ്പും എല്ലാം ഇതിനുളളിൽത്തന്നെയാണെന്ന് ശ്യാം സുന്ദര്‍ പറയുന്നു. പട്ടിക്ക് പുറം ലോകം കാണാൻ നാലുചുറ്റും ഗ്രില്ലുണ്ടായിരുന്നു. കാർഡ്ബോർഡുവെച്ച് അത് മറച്ചാണ് മഴയേയും തണുപ്പിനേയും ചെറുക്കുന്നത്.

പട്ടിക്കൂടിന് വാടക വാങ്ങുന്ന സ്ഥലമുടമ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. അതേസമയം, പിറവത്ത് അതിഥി തൊഴിലാളികള്‍ ഒരുപാടുണ്ടെങ്കിലും വേണ്ടത്ര താമസ സൗകര്യമില്ലെന്നും തന്‍റെ പഴയ വീട്ടില്‍ അതിഥി തൊഴിലാളികള്‍ 2000 രൂപക്കും 3000 രൂപക്കുമൊക്കെ താമസിക്കുന്നുണ്ടെന്നുമാണ് വീട്ടുടമ പറയുന്നത്. കുറെ പേര്‍ വാടക നല്‍കി താമസിക്കുന്നുണ്ടെന്നും ഇയാള്‍ പട്ടിക്കൂട്ടിലാണോ താമസിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നും ഉടമയുടെ പ്രതികരണം.

മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ഉള്‍പ്പെെട സ്ഥലത്തെത്തിയിട്ടുണ്ട്. നഗരസഭ അധികൃതരും സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ മോശം സാഹചര്യത്തില്‍ പട്ടിക്കൂട് വാടകക്ക് നല്‍കി വീട്ടുടമയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടുടമയെ പൊലീസ് വിളിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

Other news

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

ശബരിമല കേസിൽ നിർണ്ണായക പോരാട്ടം ഇന്ന് തുടങ്ങുന്നു: ഒൻപതംഗ ബെഞ്ച് വിധി മാറ്റിയെഴുതുമോ? കേരളം ഉറ്റുനോക്കുന്നു!

ന്യൂഡൽഹി: ശബരിമലയിലെ ആചാര സംരക്ഷണവും സ്ത്രീ പ്രവേശനവും സംബന്ധിച്ച നിയമയുദ്ധം വീണ്ടും...

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ യുവതിക്ക് ദാരുണാന്ത്യം

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ...

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം കോഴിക്കോട്: അങ്കണവാടിയിൽ...

ചരിത്രം തിരുത്തി ആർട്ടെമിസ്! 54 വർഷത്തിന് ശേഷം ചന്ദ്രന്റെ മറുപുറത്ത് മനുഷ്യസ്പർശം; അപ്പോളോയുടെ റെക്കോർഡും തകർത്തു

വാഷിങ്ടൻ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അരനൂറ്റാണ്ടിന് ശേഷം വീണ്ടും അത്ഭുതങ്ങൾ വിരിയിച്ച്...

Related Articles

Popular Categories

spot_imgspot_img