web analytics

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ​കോൺഗ്രസ് സ്ഥാനാർഥിയാകാൻ കണ്ണുംനട്ട് നേതാക്കൾ; അപേക്ഷ നൽകിയത് അരഡസനിലേറെ നേതാക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായി കോൺഗ്രസിൽ ചർച്ചകൾ സജീവം. പാലക്കാട്, ചേലക്കര നിയമസഭ സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായാണ് ചർച്ചകൾ പുരോഗമിക്കുന്നത്.There is a long line of applicants in the Congress to be a candidate for the assembly by-election in the Palakkad constituency

പാലക്കാട് മണ്ഡലത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാകാൻ കോൺഗ്രസിൽ അപേക്ഷകരുടെ നീണ്ട നിരയാണ്. നിരവധി പേരാണ് സ്ഥാനാർഥിയാകാൻ വേണ്ടി അപേക്ഷ നൽകിയത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആറു പേരുടെ പേരാണ് സജീവ ചർച്ചയിൽ ഉൾപ്പെട്ടിട്ടുളളത്. എന്നാൽ ഇതിനോടകം അരഡസനിലേറെ ആളുകളാണ് കെപിസിസി നേതാക്കൾക്ക് അപേക്ഷ നൽകിയിരിക്കുന്നത്. എഐസി ഓഫീസിലേക്ക് ഇ-മെയിൽ അയച്ചവരുടെ എണ്ണവും കുറവല്ല.

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം കെപിസിസി സെക്രട്ടറിയും മുൻ ന​​ഗരസഭാം​ഗവുമായ പിവി രാജേഷ്, ഡിസിസി പ്രസിഡന്റ്എ തങ്കപ്പൻ, കോൺ​ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി സരിൻ, എന്നീ പേരുകളാണ് സജീവ ചർച്ചയിൽ ഉൾപ്പെട്ടിട്ടുളളത്.

അപേക്ഷ നൽകിയവരിൽ ചിലർ കഴിഞ്ഞ ദിവസം പാലക്കാട്‌ എഐസിസി സെക്രട്ടറി പിവി മോഹനനുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഡൽഹിയിൽ നേരിട്ട് അപേക്ഷ നൽകിയവരുമുണ്ടെന്നാണ് റിപ്പോർട്ട്. വിജയ സാധ്യത സർവ്വെയുടെ ഫലം വന്നാൽ മാത്രമെ കോൺഗ്രസ്‌ സ്ഥാനാർഥിയെ തീരുമാനിക്കൂ.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

പ്രണയ സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ; യുവാവിന്റെ ലക്ഷങ്ങൾ പോയ വഴി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ പ്രണയവാർഷികം അവിസ്മരണീയമാക്കാൻ ജർമ്മനിയിലെ ഒരു...

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ; പുതുപ്പള്ളിയിൽ രാഷ്ട്രീയ പോര് മുറുകുന്നു

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

‘പാർട്ടി കഴിഞ്ഞു, കൊമ്പ് പോയി!’: പട്ടാള ക്യാമ്പിലെ ഡി.ജെ പാർട്ടിയും രണ്ട് കോടിയുടെ ആനക്കൊമ്പും!

'പാർട്ടി കഴിഞ്ഞു, കൊമ്പ് പോയി!': പട്ടാള ക്യാമ്പിലെ ഡി.ജെ പാർട്ടിയും രണ്ട്...

പാങ്ങോട് സൈനിക ക്യാമ്പിൽ വൻ കവർച്ച; 2 കോടിയുടെ ആനക്കൊമ്പ് കടത്തി

തിരുവനന്തപുരം: തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ പാങ്ങോട് സൈനിക ക്യാമ്പിൽ അവിശ്വസനീയമായ...

ന്യൂറോ സർജനെന്ന് വ്യാജപ്പേര്; വേഷം മാറി മുങ്ങാൻ ശ്രമം! മെഡിക്കൽ കോളേജിൽ ‘ലേഡി ഡോക്ടർ’ പിടിയിൽ; സിനിമാ സ്റ്റൈൽ നാടകം

തിരുവനന്തപുരം:തിരുവനന്തപുരംമെഡിക്കൽ കോളേജിലെ അതീവ സുരക്ഷയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ബുധനാഴ്ച രാവിലെ...

Related Articles

Popular Categories

spot_imgspot_img