web analytics

ഏറ്റവും പുതിയൊരു തൊഴിൽസാധ്യത കൂടി തുറന്നിട്ട് ഈ ഗൾഫ് രാജ്യം; ഇനി ഗൾഫിൽ പോകുന്നവർക്ക് പണം വാരാം !

ഗള്‍ഫിനെ ഇന്ന് കാണുന്ന രൂപത്തിൽ ആക്കി മാറ്റിയതില്‍ എണ്ണപ്പാടങ്ങള്‍ക്കും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനും വലിയ സ്ഥാനമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ തങ്ങളുടെ ജീവിത സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതും ഈ എണ്ണപ്പാടങ്ങളുടെ സുവർണ്ണ പ്രതീക്ഷയിലാണ്. (This Gulf country has opened up a new job opportunity)

ഇപ്പോഴിതാ പ്രവാസി മലയാളികള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ പ്രതീക്ഷ നൽകി ഗള്‍ഫ് രാജ്യമായ കുവൈറ്റില്‍ നിന്ന് മറ്റൊരു വാർത്ത എത്തിയിരിക്കുകയാണ്. എണ്ണയും മറ്റ് വാതകങ്ങളും അടങ്ങിയ വലിയ എണ്ണപ്പാടം കണ്ടെത്തിയിരിക്കുകയാണ് ഗള്‍ഫ് രാജ്യമായ കുവൈറ്റ്.

കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്യത്തെ എണ്ണ പര്യവേഷക കമ്പനിയായ കുവൈറ്റ് ഓയില്‍ കമ്പനി (കെ.ഒ.സി)യാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഫൈലാക ദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നാണ് എണ്ണപ്പാടം കണ്ടെത്തിയിരിക്കുന്നത്.

എണ്ണ ഉത്പാദനത്തില്‍ മേഖലയില്‍ അഞ്ചാം സ്ഥാനത്താണ് കുവൈറ്റ്. സൗദി അറേബ്യ, ഇറാഖ്, ഇറാന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് കുവൈറ്റിന്റെ സ്ഥാനം. 1946ല്‍ എണ്ണയുത്പ്പാദനം ആരംഭിച്ച കുവൈറ്റ് 2.4 മില്യന്‍ ബാരലാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. എണ്ണ ഉത്പാദനം വര്‍ദ്ധിക്കുമ്പോള്‍ അത് കുവൈറ്റിന്റെ സമഗ്രമായ പുരോഗതിക്ക് വഴി തെളിക്കുമെന്നതാണ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

അല്‍-നൗക്കിദ ഓഫ്ഷോര്‍ ഫീല്‍ഡില്‍ ഏതാണ്ട് 3.2 ബില്യന്‍ ബാരല്‍ എണ്ണയും ഗ്യാസും ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത് കുവൈറ്റിന്റെ വാര്‍ഷിക എണ്ണയുല്‍പ്പാദനത്തിന്റെ മൂന്നിരട്ടിയോളം വരുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

ശബരിമല സ്വർണക്കൊള്ള; രേഖകൾ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി; മുന്നറിയിപ്പുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള; രേഖകൾ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി; മുന്നറിയിപ്പുമായി എസ്ഐടി പത്തനംതിട്ട: ശബരിമല...

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍ നെയ്‌റോബി:...

പോലീസാവാൻ മോഹിച്ച് ഓടി പരിശീലിച്ച യുവതി കുഴഞ്ഞുവീണ് മരിച്ചു

പോലീസാവാൻ മോഹിച്ച് ഓടി പരിശീലിച്ച യുവതി കുഴഞ്ഞുവീണ് മരിച്ചു തളിക്കുളം: പൊലീസ് കോൺസ്റ്റബിൾ...

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില...

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുക 30,000 ജീവനക്കാർക്ക്

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുക 30,000 ജീവനക്കാർക്ക് ചെലവ് ചുരുക്കൽ നടപടികളുടെ...

Related Articles

Popular Categories

spot_imgspot_img