തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. നാ തമിഴർ കച്ചി (എൻടികെ ) പാർട്ടിയുടെ മധുര നോർത്ത് ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി ബാലസുബ്രഹ്മണ്യനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബി ബി കുളത്താണ് സംഭവം നടന്നത്. (Political leader hacked to death again in Tamil Nadu )
പ്രഭാതനടത്തത്തിനിടെയാണ് ബാലസുബ്രഹ്മണ്യനെ കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിഎസ്പി സംസ്ഥാന അധ്യക്ഷന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുൻപാണ് അടുത്ത സംഭവം.
ജൂലൈ അഞ്ചിന് ചെന്നൈയിൽ വെച്ചാണ് ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനും ചെന്നൈ കോർപ്പറേഷനിലെ മുൻ കൗൺസിലറുമായ കെ ആസ്ട്രോങ് വെട്ടേറ്റ് മരിച്ചത്. ചെന്നൈ പെരമ്പൂരിലെ ആസ്ട്രോങ്ങിന്റെ വീടിന് സമീപമായിരുന്നു സംഭവം.
ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘം തുടരെ തുടരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.