web analytics

ഓർഡർ ചെയ്ത മോമോസ് കിട്ടിയില്ല; സൊമാറ്റോ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ബംഗളൂരു: ഓർഡർ ചെയ്ത മോമോസ് ഉപഭോക്താവിന് എത്തിക്കുന്നതിൽ വീഴ്ചവരുത്തിയ സൊമാറ്റോ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. കർണാടക ധാർവാഡിലെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻറെതാണ് ഉത്തരവ്.Court orders Zomato to pay Rs 60,000 compensation

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ശീതൾ എന്ന യുവതി ഓൺലൈനിൽ മോമോസ് ഓർഡർ ചെയ്തത്. 133.25 രൂപ സൊമോറ്റോയിലൂടെ അടയ്ക്കുകയും ചെയ്തു. ഓർഡർ ചെയ്ത് പതിനഞ്ചു മിനിറ്റിനു ശേഷം ഫോണിൽ ഓഡർ ഡെലിവറി ചെയ്തു എന്ന സന്ദേശം ലഭിച്ചു. എന്നാൽ, തനിക്ക് ഓർഡർ ചെയ്ത മോമോസ് ലഭിച്ചില്ലെന്നും ഡെലിവറി ഏജന്റ് വീട്ടിൽ വന്നിട്ടില്ലെന്നും ശീതൾ പറഞ്ഞു.

റെസ്റ്ററൻറിൽ അന്വേഷിച്ചപ്പോൾ ഡെലിവറി ഏജൻറ് ഓർഡർ എടുത്തതായി അറിഞ്ഞു. വെബ്‌സൈറ്റ് വഴി ഡെലിവറി ഏജൻറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഏജൻറ് പ്രതികരിച്ചില്ല. തുടർന്ന് ശീതൾ സൊമാറ്റോയോട് ഇ-മെയിൽ വഴി പരാതിപ്പെട്ടു. 72 മണിക്കൂർ കാത്തിരുന്നിട്ടും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന്, 2023 സെപ്റ്റംബർ 13ന് ശീതൾ സൊമാറ്റോക്ക് വക്കീൽ നോട്ടീസ് അയച്ചു.

സോമാറ്റോയിൽ നിന്ന് മേയ് രണ്ടിന് 133.25 രൂപ തിരികെ ലഭിച്ചതായി ശീതൾ പറഞ്ഞു. പരാതിക്കാരന് വളരെയധികം അസൗകര്യവും മാനസിക സംഘർഷവും ഉണ്ടാക്കിയത് സൊമാറ്റോയുടെ സേവനത്തിൻറെ പോരായ്മയാണെന്ന് ഉപഭോക്തൃ കമീഷൻ ചൂണ്ടിക്കാട്ടി. ശീതളിനുണ്ടായ അസൗകര്യത്തിനും മാനസിക പീഡനത്തിനും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും സൊമാറ്റോ നൽകണമെന്ന് കമീഷൻ പ്രസിഡൻറ് ഇഷപ്പ കെ ഭൂട്ടെ ഉത്തരവിൽ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ നിയമവശങ്ങൾ ചർച്ചയാകുന്നു

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

മോഹൻലാലിന് ബിഗ് റിലീഫ്;വ്യാജ ചിത്രങ്ങളും ശബ്ദരേഖകളും നീക്കം ചെയ്യാൻ ഉത്തരവ്!

ന്യൂഡൽഹി: മലയാളത്തിന്റെ വിശ്വനടൻ മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്ന...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം, അംഗീകാരം,...

ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത് ‘കിളവൻ’ ട്രക്കുകൾ! ചരക്കുഗതാഗതം പ്രതിസന്ധിയിലേക്കോ?

ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത് 'കിളവൻ' ട്രക്കുകൾ! ചരക്കുഗതാഗതം പ്രതിസന്ധിയിലേക്കോ? മുംബൈ: രാജ്യത്തെ ചരക്കുഗതാഗത...

Related Articles

Popular Categories

spot_imgspot_img