ഡോക്ടർമാർ, ഗവേഷകർ, സംരംഭകർ, ശാസ്ത്രജ്ഞർ, കായിക , സാങ്കേതിക മേഖലകളിൽ കഴിവു തെളിയിചച്ചവർ. തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദഗ്ദ്ധർക്ക് പൗരത്വം നൽകാനൊരുങ്ങി സൗദി അറേബ്യ. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സൗദി വിവിധ മേഖലകളിൽ പുരോഗതി കൈവരിക്കുന്നതിനായി പ്രഖ്യാപിച്ച വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. (Saudi is ready to give citizenship to experts in various fields)