web analytics

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി നിയമനങ്ങൾ; ആകെ കരാർ ജീവനക്കാർ 79,670 പേർ; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചത് 1377 പേർക്കു മാത്രം!

കൊച്ചി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ ഒഴിവാക്കി വിവിധ സർക്കാർ, പൊതുമേഖല, ബോർഡ് കോർപ്പറേഷനുകളിലായി ഒരുവർഷം നടക്കുന്നത് കാൽലക്ഷത്തോളം നിയമനങ്ങളാണ്. ഡോക്ടർമാരും എൻജിനിയറിങ് ബിരുദധാരികളും ഉൾപ്പെടെ 28.70 ലക്ഷം പേർ തൊഴിൽതേടി കാത്തിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള കരാർ നിയമനങ്ങൾ.There are reports that political appointments are being made with the employment exchange in mind

പൊതുവിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണം, ജല അതോറിറ്റി, കെ.എസ്.ആർ.ടി.സി. എന്നിങ്ങനെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ മറികടന്ന് നിയമനങ്ങൾ നടക്കുന്ന ‌സ്ഥാപനങ്ങൾ ഒട്ടേറെയാണ്. താത്കാലിക അധ്യാപകനിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌‌സ്‌ചേഞ്ചിനെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം ഇത്തവണയും നടപ്പായില്ല.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി രാഷ്ട്രീയനിയമനങ്ങൾ കൂടുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാർച്ചിൽ ശമ്പളം നൽകിയ കണക്കുകൾ പ്രകാരം കരാർ, ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർ 79,670 പേരാണ്. എന്നാൽ ഇതിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചത് 1377 പേർക്കു മാത്രം! കരാർ, ദിവസവേതനമുൾപ്പെടെ താത്കാലികജോലികളെല്ലാം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം ജലരേഖയായി.

ഒരുലക്ഷത്തോളം താത്കാലികജീവനക്കാരിൽ സ്പാർക് ഐ.ഡിയുള്ളതു 43,687 പേർക്കാണ്. സംസ്ഥാനത്തെ സ്ഥിരം സർക്കാർ ജീവനക്കാരായ 5,07,188 പേർക്കു ശമ്പളം നൽകാൻ പ്രതിമാസം 3038 കോടി രൂപ വേണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം ലഭിച്ചവർക്കു 364.39 കോടിയും കരാർ ജീവനക്കാർക്കു 2,292.58 കോടിയും ദിവസവേതനക്കാർക്കു 5,852 കോടിയും.

അതായത്, സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാൻ മാത്രം പ്രതിമാസം 11,546 കോടി രൂപ! പി.എസ്.സി. റാങ്ക് പട്ടികയിൽനിന്നു സ്ഥിരനിയമനം നടത്താതെ, പരമാവധി താത്കാലികനിയമനങ്ങളാണു മാറിമാറി വരുന്ന സർക്കാരുകൾ നടത്തുന്നത്. എട്ടുവർഷത്തിനിടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 26.55 ലക്ഷം പേരിൽ തൊഴിൽ ലഭിച്ചത് 90,959 പേർക്കു മാത്രം. കഴിഞ്ഞ മേയ് 31 വരെ 26,55,736 പേർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ അപേക്ഷകരായുണ്ട്.

സർക്കാർസ്ഥാപനങ്ങളിലോ, സഹായധനത്തിലോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലോ താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌‌സ്‌ചേഞ്ച് വഴിയാകണമെന്നാണ് നിയമം. എംപ്ലോയ്‌മെന്റ് വഴിയാണെങ്കിൽ സംവരണവും മുൻഗണനക്രമവും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിച്ച് നിയമനം നടക്കും. എന്നാൽ, ബാഹ്യ ഇടപെടലുകൾക്കും താത്പര്യങ്ങൾക്കും വഴങ്ങി നിയമപരമല്ലെങ്കിൽപ്പോലും മിക്കസ്ഥാപനങ്ങളും നേരിട്ട് നിയമനം നടത്തുന്നുണ്ട്.

രാഷ്ട്രീയപ്പാർട്ടി അനുഭാവികൾക്കും ഭരണത്തിലുള്ളവരുടെ അടുപ്പക്കാർക്കുവേണ്ടിയും മറ്റും മാറ്റിവെച്ചിരിക്കുന്ന നിയമനങ്ങളിൽ ഒരുലക്ഷത്തിനുമേൽ ശമ്പളമുള്ള തസ്തികകൾവരെയുണ്ട്. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ഒട്ടേറെ പൊതുമേഖലാസ്ഥാപനങ്ങൾ പത്തുവർഷത്തോളമായി നിയമനങ്ങൾക്ക് 1979-ൽ തുടങ്ങിയ സെന്റർഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി.) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹായം തേടുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്

തമിഴ്നാട്ടിൽ 'ദളപതി' ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര് ചെന്നൈ: തമിഴ്നാട്ടിൽ...

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു പാലക്കാട്...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

Related Articles

Popular Categories

spot_imgspot_img