അമേരിക്കയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ സായി സൂര്യ അവിനാഷ് ആണ് മരിച്ചത്. സായിക്കൊപ്പം മറ്റൊരു വിദ്യാർഥി കൂടി അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ അപ്പോൾ അവിടെയെത്തിയ ഒരാൾ ആ വിദ്യാർഥിയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും സായ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നിരുന്നു. (Indian student ends tragically after falling into a waterfall in the US)
മുങ്ങൽ വിദഗ്ദർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അവധിക്കാലം ആഘോഷിക്കാനെത്തിയ സായി അൽബാനിക്ക് സമീപമുള്ള ബാർബെ വില്ല വെള്ളച്ചാട്ടത്തിൽ വീഴുകയായിരുന്നു. ട്രൈൻ സർവകലാശാലയിലെ വിദ്യാർഥിയായ സായി ജൂലൈ ഏഴിനാണ് സൂര്യ അപകടത്തിൽപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂയോർക്കിലെ ഇന്ത്യൻ എംബസി, മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അറിയിച്ചു.