web analytics

കിളിമഞ്ചാരോ കീഴടക്കാൻ അന്നാ മേരി; പർവതാരോഹണത്തിൽ അപൂർവ നേട്ടം കൈവരിച്ച് എട്ടാംക്ലാസ് വിദ്യാർഥിനി

ചേർത്തല: പർവതാരോഹണത്തിൽ അപൂർവ നേട്ടം കൈവരിച്ച് എട്ടാംക്ലാസ് വിദ്യാർഥിനി. ഹിമാലയ പർവതത്തിന്റെ 4,800 മീറ്റർ കീഴടക്കി മലയാളി പെൺകുട്ടി നേട്ടം കൈവരിച്ചത്. ചേർത്തല ന​ഗരസഭയിലെ 33ാം വാർഡിൽ ഞാറയ്ക്കാവേലിൽ ഷൈൻ വർഗീസ് – പ്രീതി ദമ്പതികളുടെ മകൾ അന്നാ മേരിയാണ് ഹിമാലയത്തിൽ 4,800 മീറ്റർ ദൂരം കയറിയത്. ആറു ദിവസം കൊണ്ടാണ് എട്ടാം ക്ലാസുകാരിയായ അന്നാമേരി ഇത്രയും ദൂരം പിന്നിട്ടത്.Eighth class student achieved a rare feat in mountain climbing

ഫ്രണ്ട്സ്‌ഷിപ്പ് പീക്കിന്റെ മുകളിൽ എത്തുക എന്നതായിരുന്നു അന്നയുടെ ലക്ഷ്യം. അതിനായി വെറും 500 മീറ്റർ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. എന്നാൽ ശാരിരികാസ്വസ്ഥതകൾ മൂലം ദൗത്യം പൂർത്തിയാക്കാനായില്ല. ഹിമാലയൻ മലനിരകളിലെ പിർപാഞ്ചലിന്റെ നെറുകയിൽ മലയാളിയായ എട്ടാം ക്ലാസുകാരി ദേശിയപതാക സ്ഥാപിച്ചു.

വേനലവധിയുടെ ഇടവേളയിൽ നടത്തിയ സാഹസികയാത്രാ പരിശീലനത്തിലൂടെയാണ് ചേർത്തല സെയ്ന്റ്‌ മേരീസ് സ്കൂളിലെ എട്ടാം ക്ലാസുകാരി അന്നാമേരി ഉയരെയെത്തിയത്. ചേർത്തല ഞാറയ്ക്കവേലി ഷൈനിന്റെയും പ്രീതയുടെയും മകളാണ് ഇൗ 13-കാരി. കഴിഞ്ഞ ആഴ്ചയാണ് മലകയറിയത്.

ചെറുപ്പംമുതൽ സാഹസികയാത്രകളിഷ്ടപ്പെട്ടിരുന്ന അന്ന കഠിനപ്രയത്നത്തിലൂടെയാണ് നേട്ടത്തിന്റെ നെറുകയിൽ തൊട്ടത്. പിർപാഞ്ചൽ മലയുടെ 15,478 അടി ഉയരമാണ് കീഴടക്കിയത്. അവധിക്കാലത്തു ലഭിച്ച സമയം വെറുതേകളയാതെ കൊച്ചിയിലെ സ്വകാര്യ ഏജൻസികളുടെ നേതൃത്വത്തിലാണ്‌ സാഹസികയാത്രാ പരിശീലനം നേടിയത്. ജൂൺ 20-നാണ് ഹിമാചലിലെ മണാലിവഴി യാത്ര തുടങ്ങിയത്. ആറുദിവസംകൊണ്ട് പിർപാഞ്ചൽ മലനിരയിലെ ഫ്രഡ്ഷിപ്പ്പീക്കിൽ എത്തി.

ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അന്ന മേരി. കഴിഞ്ഞ ജൂൺ20നാണ് പിതാവിനൊപ്പം പർവതാരോഹണ ദൗത്യത്തിനായി പുറപ്പെട്ടത്. ഹരിയാനയിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആരാധ്യ ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ നിന്ന് ഏജൻസി മുഖേനയെത്തി​യ 13 പേരടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു ദൗത്യം.

ഹിമാലയത്തിന്റെ താഴ്വരയായ സോളംഗ് വാലിയിൽ ഇവർ ഒത്തുചേർന്ന ശേഷമാണ് യാത്ര തുടങ്ങി​യത്. രാത്രികളിൽ ടെന്റ് സ്ഥാപിച്ച് അന്തിയുറങ്ങി. ലഘുഭക്ഷണങ്ങൾ കൈയിൽ കരുതിയിരുന്നു. മഞ്ഞുരുകിയ വെള്ളമാണ് കുടിച്ചത്. ആഫ്രിക്ക ഉപഭൂഖണ്ഡത്തിലെ പർവതനിരയായ കിളിമഞ്ചാരോ കീഴടക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഇതിനായി അന്നയ്ക്ക് പ്രത്യേക പരിശീലനം നൽകുമെന്നും എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തി​ലെ ജീവനക്കാരനായ പിതാവ് ഷൈൻ വർഗീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

Other news

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം Anchal: വീട്ടുമുറ്റത്തെ...

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നഗരത്തിൽ...

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത്...

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ ആദ്യ...

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി കൊച്ചി: സംസ്ഥാനത്തെ വിജിലൻസ്...

Related Articles

Popular Categories

spot_imgspot_img