web analytics

കൺസർവേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളിൽ പോലും വിജയം ലേബർ പാർട്ടിക്ക്; ബ്രിട്ടൻ ഇനി കെയ്ർ സ്റ്റാമർ ഭരിക്കും

ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടി വീണ്ടും അധികാരത്തിലേക്കെന്ന സൂചനകൾ നൽകി ആദ്യ ഫലങ്ങൾ. ഫലം പുറത്തു വന്ന ആദ്യ 20 സീറ്റുകളിലും ലേബർ പാർട്ടിക്കാണ് വിജയം.Britain will now be ruled by Keir Stammer

കൺസർവേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളിൽ ലേബർ പാർട്ടിയാണ് വിജയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെയായിരുന്നു. പ്രവചനങ്ങളിലും ലേബർ പാർട്ടിക്കായിരുന്നു മുൻതൂക്കം.

ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫല സൂചനകൾ പുറത്തു വരുന്നത്. ഇം​ഗ്ലണ്ട്, സ്കോട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശം.

14 വർഷങ്ങൾക്കു ശേഷമാണ് ലേബർ പാർട്ടി അധികാരത്തിലേക്ക് വരുന്നത്. 650 സീറ്റുകളിൽ 400നു മുകളിൽ സീറ്റുകൾ നേടി ലേബർ പാർട്ടി അധികാരം പിടിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ.

326 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ലേബർ പാർട്ടി അധികാരം പിടിച്ചാൽ കെയ്ർ സ്റ്റാമർ (61) പ്രധാനമന്ത്രിയാകും. മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമാണ് അദ്ദേഹം.

നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ തുടർ ഭരണത്തിനു തടസമാകുന്നത് കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണത്തോടുള്ള എതിർ വികാരമാണെന്നു വിലയിരുത്തലുണ്ട്. ശക്തി കേന്ദ്രങ്ങളിൽ പോലും കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്നും 150 സീറ്റുകളിൽ താഴെ അവർ ഒതുങ്ങുമെന്നാണ് പ്രവചനം.

2022 ഒക്ടോബറിൽ പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചതിനു പിന്നാലെയാണ് ഋഷി സുനക് പ്രധാനമന്ത്രിയായത്. 210 വർഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞ വെള്ളക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രിയെന്ന പെരുമയും സുനകിനുണ്ട്. 2019ലെ തെരഞ്ഞെടുപ്പിൽ 365 സീറ്റുകൾ കൺസർവേറ്റീവ് പാർട്ടി നേടിയിരുന്നു.

2022 ഒക്ടോബറിൽ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 210 വർഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയാണെന്ന ഖ്യാതിയുണ്ടദ്ദേഹത്തിന്. 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ 365 സീറ്റ്‌ കൺസർവേറ്റീവുകൾ നേടിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം മേടം: വിദ്യാഭ്യാസ രംഗത്ത്...

Related Articles

Popular Categories

spot_imgspot_img