web analytics

കെ സുധാകരനെതിരെ ‘കൂടോത്ര’ പ്രയോഗം; വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി; വീഡിയോ കാണാം

തന്നെ അപായപ്പെടുത്താൻ വീട്ടിൽ ചിലർ കൂടോത്രം നടത്തിയെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. (Allegations That Some Mysterious Items Recovered from K Sudhakaran House in kannur)

ജീവൻ പോകാത്തത് ഭാ​ഗ്യമെന്നാണ് ദൃശ്യങ്ങളിൽ കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത്. തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ സുധാകരന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ സുധാകരനെ അപായപ്പെടുത്താൻ ഒരാൾ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പ്രശ്നം വെച്ച് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. പത്തനംതിട്ടയിലെ ഒരു മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ വീട്ടുവളപ്പിൽ പരിശോധന നടത്തിയത്.

ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷന്റെ ഇരിപ്പിടത്തിനടിയിലും പേട്ടയിലെ മുന്‍ താമസ സ്ഥലത്തിനും പുറമേ ഡല്‍ഹിയിലെ നര്‍മ്മദ ഫ്‌ലാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവം വിവാദമായെങ്കിലും കെ സുധാകരന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read More: ചാമ്പ്യന്‍മാര്‍ക്കൊപ്പമുള്ള ഒത്തുചേരല്‍; ടീം ഇന്ത്യയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി; വൈറൽ വീഡിയോ

Read More: അനന്ത് അംബാനി – രാധിക വിവാഹം; ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തി; താരത്തിന് നൽകുന്ന പ്രതിഫലം കേട്ട് ഞെട്ടി നെറ്റിസൺസ്

Read More: വെറും പ്രഹസനം; മുതലപ്പൊഴിയില്‍ എത്തിയ കേന്ദ്ര മന്ത്രിയെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img