ഐസിസി ടി20 ലോകകപ്പ് വിജയത്തിന്റെ ആഘോഷ പരേഡിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ ക്ഷണിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ജൂലൈ നാലിന് മുംബൈയിലെ മറൈന്‍ ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലും നടക്കുന്ന വിജയ പരേഡിലേക്കാണ് ഇന്ത്യന്‍ നായകന്‍ ആരാധകരെ ക്ഷണിച്ചത്. (Rohit Sharma Invites Fans To Team India’s Victory Parade)
മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ തുറന്ന ബസിലാവും വൈകുന്നേരം 5 മണി മുതല്‍ ലോകകപ്പുമായി ഇന്ത്യന്‍ ടീമിന്റെ റോഡ് ഷോ. ”നിങ്ങള്‍ക്കൊപ്പം ഈ പ്രത്യേക നിമിഷം ആസ്വദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ജൂലൈ 4 ന് വൈകുന്നേരം 5:00 മണി മുതല്‍ മറൈന്‍ ഡ്രൈവിലും വാങ്കഡെയിലും ഒരു വിജയ പരേഡിലൂടെ ഈ വിജയം ആഘോഷിക്കാം,” – രോഹിത് എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.
‘ടീം ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ആദരിക്കുന്ന വിക്ടറി പരേഡില്‍ ഞങ്ങളോടൊപ്പം ചേരൂ! ഞങ്ങളോടൊപ്പം ആഘോഷിക്കാന്‍ ജൂലൈ 4 ന് വൈകുന്നേരം 5:00 മണി മുതല്‍ മറൈന്‍ ഡ്രൈവിലേക്കും വാങ്കഡെ സ്റ്റേഡിയത്തിലേക്കും എത്തുക!,”- ബിസിസിഐ സെക്രട്ടറി ജയ് ഷായും മുംബൈയില്‍ നടക്കാനിരിക്കുന്ന റോഡ്‌ഷോയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ബുധനാഴ്ച ഗ്രാന്റ്ലി ആഡംസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചാര്‍ട്ടര്‍ ഫ്‌ളൈറ്റില്‍ ഇന്ത്യയുടെ ലോകകപ്പ് ജേതാക്കളായ ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഇന്ത്യയിലെത്തുക. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് റണ്‍സിന്റെ ആവേശകരമായ വിജയം നേടിയ ഇന്ത്യന്‍ ടീം, ബെറില്‍ ചുഴലിക്കാറ്റ് കാരണം മൂന്ന് ദിവസത്തോളം ബാര്‍ബഡോസില്‍ കുടുങ്ങുകയായിരുന്നു.
Read More: വീണ്ടും അധികാരമേൽക്കും ഹേമന്ത് സോറൻ; തീരുമാനം നിയമസഭാ കക്ഷി യോഗത്തിൽ









