web analytics

ബന്ദികളെ വിട്ടുകിട്ടാൻ സ്ഥിരമായ വെടിനിർത്തൽ കരാർ ഉണ്ടാകണമെന്ന് ഇസ്രയേലി സൈന്യം ; പറ്റില്ലെന്ന് നെതന്യാഹു

ഗാസയിൽ ഹമാസുമായി നടക്കുന്ന യുദ്ധത്തിൽ ലക്ഷ്യമില്ലാതെ പോരാടുകയാണെന്ന് ഇസ്രയേലി സൈനിക ജനറൽമാർ. വിരമിച്ചതും നിലവിലുള്ളതുമായ സൈനിക ജനറൽമാർ ന്യൂയോർക് ടൈംസിനോടാണ് ഇതു സംബന്ധിച്ച പ്രതികരണങ്ങൾ നടത്തിയത്. (The Israeli army wants a permanent cease-fire agreement to release the hostages)

എന്നാൽ ഹമാസിനെ നശിപ്പിച്ച ശേഷം മാത്രമേ യുദ്ധം നിർത്തൂ എന്ന നിലപാടിലാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതിനോട് സൈന്യത്തിൻ യോജിപ്പില്ല. ഹമാസ് ഒരു ആശയമാണെന്നും അത് ജനങ്ങളുടെ മനസിൽ ആഴത്തിൽ വേരുന്നിയിരിക്കുകയാണെന്നും സൈന്യത്തിന്റെ വ്യക്താവ് ഡാനിയേൽ ഹഗാരി മുൻപ് പ്രതികരിച്ചിരുന്നു.

ഹമാസ് ഇപ്പോഴും ശക്തരാണ് . ബന്ദികളെ മോചിപ്പിക്കാൻ സ്ഥിരമായ വെടിനിർത്തൽ കരാർ ഉണ്ടാക്കുക മാത്രമാണ് വഴിയെന്നാണ് സൈന്യം പറയുന്നത്. യുദ്ധത്തിനിടെ 70,000 സൈനികർക്ക് അംഗവൈകല്യം സംഭവിച്ചിട്ടുണ്ടെന്ന വാർത്തകളും പുറത്തു വന്നു. യുദ്ധ സജ്ജരായ സൈനികരുടെ ക്ഷാമവും ഇസ്രയേൽ സൈന്യം നേരിടുന്നുണ്ട്.

സൈന്യവുമായി അഭിപ്രായ ഭിന്നതയ്ക്കിടയിലും സമ്പൂർണ വിജയം നേടുംവരെ ഹമാസിനെതിരെ പോരാടണമെന്ന നിലപാടിലാണ് ബെഞ്ചമിൻ നെതന്യാഹു. ന്യൂയോർക്ക് ടൈംസിൽ വന്ന സൈന്യത്തിന്റെ വിശദീകരണത്തെയും നെതന്യാഹു തള്ളി.

spot_imgspot_img
spot_imgspot_img

Latest news

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

​’ചേസ് മാസ്റ്റർ’ സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ

​'ചേസ് മാസ്റ്റർ' സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ ​കൊൽക്കത്ത: ഈഡൻ...

Other news

കലഹസാദ്ധ്യതയുള്ളതിനാൽ തീരുമാനങ്ങളിൽ സൂക്ഷ്മത പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം

കലഹസാദ്ധ്യതയുള്ളതിനാൽ തീരുമാനങ്ങളിൽ സൂക്ഷ്മത പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക...

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കാവറ...

ഇറാൻ – ഖത്തർ പോര് മുറുകുന്നു: രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങൾ ഖത്തർ തകർത്തു

ദോഹ: പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങുന്നു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ വ്യോമാക്രമണത്തെ ഖത്തർ...

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി താക്കീത്

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി...

Related Articles

Popular Categories

spot_imgspot_img