കൊച്ചി: പ്രശസ്ത പക്ഷിനീരീക്ഷകൻ ഇന്ദുചൂഢന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിൽ വച്ച നടന്‍ മമ്മൂട്ടി പകര്‍ത്തിയ നാട്ടു ബുള്‍ ബുള്‍ പക്ഷിയുടെ ചിത്രം ലേലം ചെയ്തു. Actor Mammootty’s portrait of native Bull Bull bird has been auctioned
മൂന്ന് ലക്ഷം രൂപയ്ക്കാണ് ചിത്രം ലേലത്തില്‍ പോയത്. ഒരു ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില. വ്യവസായി അച്ചു ഉള്ളട്ടിലാണ് ചിത്രം ലേലം വിളിച്ചെടുത്തത്.
ചിത്രം ലേലം ചെയ്ത് കിട്ടിയ പണം ഇന്ദുചൂഡന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. എറണാകുളം ദര്‍ബാര്‍ ഹാളില്‍ ഇന്ദുചൂഡന്‍ ഫൌണ്ടേഷന്‍ നടത്തിയ എക്സിബിഷന്റെ ഭാഗമായാണ് മമ്മൂട്ടിയെടുത്ത ചിത്രം ലേലം ചെയ്തത്.
ലോകപ്രശസ്തയായ ജെയിനി കുര്യക്കോസിന്റെയും മമ്മൂട്ടിയുടേതുമടക്കം ഇരുപത്തി മൂന്നു ഛായാഗ്രഹകരുടെ 61 ഫോട്ടോകള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഇലത്തുമ്പില്‍ വിശ്രമിക്കുന്ന നാട്ടു ബുള്‍ബുളിന്റെ മനോഹര ചിത്രമാണ് മമ്മൂട്ടി പകര്‍ത്തിയത്.
‘സന്തോഷം നിറഞ്ഞു തുളുമ്പുന്ന കൊച്ചു ഹൃദയവും ഒരിക്കലും അടങ്ങിയിരിക്കാത്ത നാവും’, പച്ചിലത്തലപ്പിൽ ‘അടങ്ങിയിരിക്കുന്ന’ നാട്ടു ബുൾബുളിന്റെ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
മലയാളത്തിന്റെ പ്രശസ്തനായ പക്ഷിനിരീക്ഷകൻ ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കെ.കെ.നീലകണ്ഠന്റെ ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തില്‍ മലയാളിക്ക് പരിചയപ്പെടുത്തുന്നത് 261 ഇനം പക്ഷികളെയാണ്.
ഇതിൽ കേരളത്തിലും പുറത്തും പ്രശസ്തരായ ഫോട്ടോഗ്രാഫർമാർ പകർത്തിയ 30ലേറെ പക്ഷികളുടെ ചിത്രങ്ങളാണ് ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിക്കുന്നത്. കൂട്ടത്തിൽ മമ്മൂട്ടി പകർത്തിയ നാടൻ ബുൾബുളുമുണ്ടായി