web analytics

കലിപൂണ്ട് കാലവർഷം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, മുന്നറിയിപ്പുമായി കെഎസ്ഇബി

കാലവർഷം കനത്തതോടെ മുന്നറിയിപ്പുമായി കെഎസ്ഇബി. വൈദ്യുതി അപകടങ്ങളില്‍പ്പെടാതിരിക്കാന്‍‍ തികഞ്ഞ ജാഗ്രത അനിവാര്യമാണെന്ന് കെഎസ്ഇബി നിർദേശിച്ചു. ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും അതുപോലെതന്നെ സര്‍‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. (Heavy rain in the state: KSEB issues instruction)

ലോഹഷീറ്റിന് മുകളില്‍ സര്‍‍വ്വീസ് വയര്‍ കിടക്കുക, സര്‍‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നിവയില്‍ നിന്ന് വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം.

വൈദ്യുതി ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും ലൈനില്‍ തട്ടാന്‍ സാധ്യതയുള്ള വൃക്ഷത്തലപ്പുകള്‍ വെട്ടിമാറ്റാനും കെഎസ്ഇബി പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ലൈനിനോടനുബന്ധിച്ച് നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി ലൈന്‍ ഓഫ് ചെയ്യുന്നതിന് കെഎസ്ഇബി സെക്ഷന്‍ ഓഫീസിനെ സമീപിക്കേണ്ടതാണ്.

മഴസമയത്ത് ലൈനിന്റെ സമീപത്തോ ലൈനില്‍ തൊട്ടുകിടക്കുന്നതോ ആയ മരങ്ങളില്‍ സ്പര്‍ശിക്കരുത്. ഉപഭോക്താക്കള്‍‍ക്കും പൊതുജനങ്ങള്‍‍ക്കും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കില്‍‍ തൊട്ടടുത്തുള്ള കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍‍ അറിയിക്കുക. അല്ലെങ്കില്‍‍ 1912-ല്‍ വിളിക്കുക. 9496001912 എന്ന നമ്പരില്‍ വാട്സ്ആപ് ചെയ്യുന്നതിനും സാധിക്കും.

Read More: വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് കവർച്ച; കണ്ണൂർ സ്വദേശി പിടിയിൽ

Read More: സഭാനാഥനെ കണ്ടെത്തി; ഓം ബിർല ലോക്സഭാ സ്പീക്കർ; തെരഞ്ഞെടുത്തത് ശബ്ദവോ​ട്ടോടെ

Read More: ഇനിചർമ്മം ചുളിയില്ല, ഒരിക്കലും പ്രായമാവില്ല; വാർദ്ധക്യം ഇല്ലാതാക്കാൻ കഴിയുന്ന എൻസൈം കണ്ടെത്തി ഗവേഷകർ !

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു കണ്ണൂർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​യ്യ​മ​ല​യി​ൽ കൂ​ട്ടി​ൽ...

ഇടുക്കി തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഇടുക്കി തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് തൊടുപുഴ മുനിസിപ്പാലിറ്റി സിവിൽ...

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി തിരുവനന്തപുരം:...

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

Related Articles

Popular Categories

spot_imgspot_img