web analytics

ഇനി ആശംസ പോലും വേണ്ട; കമന്റ് ബോക്സ് പൂട്ടി താരദമ്പതികൾ

ബോളിവുഡ് താര സുന്ദരി സൊനാക്ഷി സിൻഹ വിവാഹിതയായി. നടൻ സഹീർ ഇഖ്ബാലാണ് വരൻ. ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്‍ട്ട്മെന്റില്‍ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സു​ഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹിതരായ വിവരം നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. (Sonakshi Sinha and Zaheer Iqbal married under the Special Marriage Act, disable comment box)

താരത്തിന്റെ ബ്രൈഡൽ ലുക്കും വളരെ സിംപിളായിരുന്നു. ത്രെഡ് വർക്കിലുള്ള ക്രീം സാരിയായിരുന്നു താരം അണിഞ്ഞത്. വെള്ളകുർത്തയായിരുന്നു സമീറിന്റെ വേഷം. വിവാഹം ലളിതമായിരുന്നെങ്കിലും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഇരുവരും മുംബൈയിൽ‍ വിവാഹസൽക്കാരം ഒരുക്കിയിട്ടുണ്ട്.

രണ്ട് മതങ്ങളിൽ നിന്നായതിനാൽ തന്നെ വിവാഹ ശേഷം സൊനാക്ഷി മതം മാറുമോ എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങൾ ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം കാറ്റിൽപറത്തി കൊണ്ടാണ് യാതൊരു വിധ മതപരമായ ചടങ്ങുകളും കൂടാതെ സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം ഇരുവരും വിവാഹിതരായത്. എംപിയും നടനുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സൊനാക്ഷി.

എന്നാൽ വിവാഹ വാർത്ത പുറത്തുവന്നതോടുകൂടി ഇരുവർക്കും എതിരെ സൈബർ ആക്രമണം രൂക്ഷമാകുകയാണ്. നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ആദ്യം ലഭിച്ചത്. പിന്നാലെ വെറുപ്പും വിധ്വേഷവും നിറച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയായിരുന്നു. ഇതോടെ താരം കമന്റ് ബോക്സ് പൂട്ടി.

നടനും മോഡലുമായ സഹീർ, പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാൽ രതനാസിയുടെ പുത്രനാണ്. മറ്റൊരു മതത്തില്‍പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്നും, അദ്ദേഹം വിവാഹത്തില്‍ പങ്കെടുക്കില്ലെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു

Read Also: സെല്‍ഫി എടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Read Also: കേണിച്ചിറയിൽ കൂട്ടിലായ കടുവയുടെ രണ്ടു പല്ലുകൾ തകർന്നു; കാട്ടിലേക്ക് വിടാൻ കഴിയില്ലെന്ന് വനംവകുപ്പ്

Read Also: തിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ളീനർക്കും ഗുരുതര പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

‘ഇത് ചരിത്രം കുറിക്കും’; വികസിത ഭാരതത്തിന് സ്ത്രീശക്തി അനിവാര്യം, വനിതാ ബില്ലിൽ ആവേശം വിതറി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് വനിതാ...

Related Articles

Popular Categories

spot_imgspot_img