പിണങ്ങിയവരെ തിരിച്ചെത്തിച്ചു ? ഉപ്പും മുളകും മൂന്നാമതും എത്തുന്നു; ഇത്തവണ കാത്തിരിക്കുന്നത് ബിഗ് സർപ്രൈസുകൾ എന്ന് പിന്നണിക്കാർ

വന്ന കാലം മുതൽ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ജനങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. 2015 ൽ സംപേക്ഷണം ആരംഭിച്ച പരിപാടി സൂപ്പർ ഹിറ്റ് ആയിരുന്നു. ഇടയ്ക്ക് ചില പ്രശ്നങ്ങളുണ്ടായി പരിപാടി നിർത്തിയെങ്കിലും വീണ്ടും പൂർവ്വധികം ശക്തിയോടെ ആരംഭിച്ചിരുന്നു. എങ്കിലും രണ്ടാമതും പരമ്പര അവസാനിപ്പിക്കേണ്ടി വന്നു. (Salt and pepper come third; Big surprises await this time)

മൂന്നാം തവണയും പരമ്പര എത്തുമോ എന്ന് ആശങ്കയിൽ ആരാധകർ കഴിയവേ പരമ്പരയെ കുറിച്ച് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു. ഉപ്പും മുളകും മൂന്നാമതും വരികയാണ് എന്നാണ് ചാനൽ മേധാവി പറയുന്നത്. 24 തിങ്കളാഴ്ച മുതൽ സംപ്രേഷണം ചെയ്തു തുടങ്ങും എന്നാണ് അറിയുന്നത്. മാത്രമല്ല പുതിയ ചില സർപ്രൈസ് മാറ്റങ്ങൾ കൂടി ഉണ്ടാകും എന്ന് ശ്രീകണ്ഠൻ നായർ പറയുന്നു.

ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, ശിവാനി, അമേയ, ജുഹി റുസ്തഗി തുടങ്ങിയവര്‍ തന്നെയാണ് ഇത്തവണയും അഭിനയിക്കാനെത്തുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ബേബി ആര്‍ട്ടിസ്റ്റ് നന്ദുട്ടിയും ഉപ്പും മുളകിന്റെയും ഭാഗമാവുന്നു.

ഉപ്പും മുളകിന്റെയും തുടക്കം മുതലുണ്ടായിരുന്ന താരമാണ് ശ്രീകുമാര്‍. നിഷ അവതരിപ്പിക്കുന്ന നീലു എന്ന കഥാപാത്രത്തിന്റെ സഹോദരനായിട്ട എത്തിയ നടൻ എസ്പി ശ്രീകുമാറിന്റെ സാന്നിധ്യമാണ് ഏറ്റവും ശ്രദ്ധേയം. ഇടയ്ക്ക് ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീകുമാര്‍ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. മൂന്നാം തവണ പരമ്പര വരുമ്പോള്‍ അതിനൊപ്പം`ശ്രീകുമാര്ക്ക് ഉണ്ടാകും.

പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു താരമാണ് ഋഷി. ഉപ്പും മുളകിലെയും മൂത്തമകനായി അഭിനയിച്ചിരുന്ന താരമായ ഋഷിയെ ഇടയ്ക്ക് പരമ്പരയിൽ നിന്നും പുറത്താക്കിയിരുന്നു. തന്റെ കഥാപാത്രത്തിന് പ്രധാന്യമൊന്നും തരികയോ ഷോ യിലേക്ക് വിളിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു റിഷിയുടെ ആരോപണം. ഇത്തവണയും ഋഷി ഉണ്ടോ എന്ന കാര്യത്തിലിതുവരെ വ്യക്തതയില്ല.

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

‘ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാൻ വയ്യ’; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി മിഷിഗണിൽ നിന്നുള്ള നിയമസഭാംഗം; ‘ശരീരത്തെ കറൻസിയാക്കാൻ അനുവദിക്കില്ല’

ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി...

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയാണ് ഇത്തവണയും ആക്രമണം അഴിച്ചുവിട്ടത്....

ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരന് പേവിഷബാധ: കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. മൂന്നുമാസം മുൻപ് കുട്ടിയുടെ...

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

Related Articles

Popular Categories

spot_imgspot_img