News4media TOP NEWS
നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ കടന്നു പിടിക്കാനൊരുങ്ങി യുവാവ്: തക്കസമയത്ത് രക്ഷകരായെത്തി, മഞ്ജുവും ഷാലിയും: അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ കൗമാരക്കാരിയെ ലൈഗികമായി ചൂഷണം ചെയ്തു, നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടു; യു.എസ്.ൽ ഡിറ്റക്ടീവിന് ലഭിച്ച ശിക്ഷയിങ്ങനെ: കോഴിക്കോട് തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേർക്ക് പരിക്ക് കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം; കുഴഞ്ഞു വീണ വിദ്യാർത്ഥിയ്ക്ക് രക്ഷകരായി സഹപാഠികൾ, സംഭവം തൃശൂർ ചാവക്കാട്

നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ട് അപകടം സംഭവിക്കുമെന്ന പേടി വേണ്ട; പുതിയ സംവിധാനവുമായി ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ട് അപകടം സംഭവിക്കുമെന്ന പേടി വേണ്ട; പുതിയ സംവിധാനവുമായി ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍
June 19, 2024

അടിമാലി: നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ട് അപകടം സംഭവിക്കുന്നത് നിത്യ സംഭവമാണ്. ഇത്തരത്തിൽ അപകടം ഉണ്ടാകാതിരിക്കാൻ പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍.Parking Brake was developed by Deepu and his friends

അടിമാലി സബ് ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ദീപുവും സുഹൃത്തുക്കളും ചേര്‍ന്നാണ് പാര്‍ക്കിംഗ് ബ്രേക്ക് എന്ന നൂതന സംവിധാനം വികസിപ്പിച്ചത്.

ചരിവുള്ള റോഡില്‍ വാഹനം നിര്‍ത്തിയിടുകയും ഡ്രൈവറുടെ അശ്രദ്ധകൊണ്ട് ഹാന്‍ഡ് ബ്രേക്ക് ഇടാതെയാണ് പുറത്തിറങ്ങുന്നതെങ്കില്‍ വലിയ അപകടം തന്നെ നടന്നേക്കാം.

ഇതിനെല്ലാം ഒരു പരിഹാരമാണ് ഈ പുതിയ സംവിധാനം. ലളിത മായ പ്രക്രിയയിലൂടെ ഈ സംവിധാനം വാഹനങ്ങളില്‍ ഘടിപ്പിക്കാനാകും.ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്യാതെ വാഹനം ഓടിക്കാന്‍ ശ്രമിച്ചാല്‍ വാണിംഗ് നല്‍കുന്ന സംവിധാനം എല്ലാ വാഹനത്തിലുമുണ്ട്.

എന്നാല്‍ ഹാന്‍ഡ് ബ്രേക്ക് മുകളിലേക്ക് വലിച്ച് പ്രവര്‍ത്തനക്ഷമമാക്കാതെ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയാല്‍ വാണിംഗ് നല്‍കുന്ന സംവിധാനം ഒരു വാഹനത്തിനും ഘടിപ്പിച്ചിട്ടുള്ളതായി കാണുന്നില്ല.

അത്തരം ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ പല അപകടങ്ങളും ഒഴിവാകുമായിരുന്നേനെ എന്നുള്ള ഒരു ആശയത്തില്‍ നിന്നാണ് ഈ പുതിയ സംവിധാനം ഉടലെടുത്തത്.

ഈ സംവിധാനത്തില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാതെ ഡ്രൈവര്‍ വാഹനത്തിന്റെ ഡോര്‍ തുറന്ന് ഇറങ്ങാന്‍ ശ്രമിച്ചാല്‍ ഹാന്‍ഡ് ബ്രേക്ക് ഇടണമെന്ന് ഡ്രൈവറെ ഓര്‍മപ്പെടുത്തുന്ന ഒരു ഓഡിയോ വാണിംഗ് സിസ്റ്റം വാഹനത്തില്‍ പ്രവര്‍ത്തനക്ഷമമാകും.

ഡ്രൈവര്‍ വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക് മുകളിലേക്ക് വലിച്ച് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മാത്രമേ ഈ വാണിംഗ് നിലയ്‌ക്കുകയുള്ളു.അതുകൊണ്ടുതന്നെ ചരിവുള്ള സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയിട്ടാല്‍ ഉരുണ്ടുപോയി അപകടം ഉണ്ടാകുന്നത് തടയാന്‍ ഈ സംവിധാനം വഴി സാധ്യമാകും.

ചില പാസഞ്ചര്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ യാ ത്രക്കാര്‍ വാഹനത്തില്‍ ഉള്ളപ്പോള്‍ എയര്‍കണ്ടീഷന്‍ ഉണ്ടെങ്കില്‍ വാഹനം ഓഫ് ചെയ്യാതെ തന്നെ ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തിറങ്ങുന്ന സാഹചര്യങ്ങള്‍ സാധാരണയാണ്.

വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ നിശ്ചലമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാണ് പാര്‍ക്കിംഗ് ബ്രേക്ക് സംവിധാനം.ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റമുള്ള ഭൂരിഭാഗം വാഹനങ്ങളിലെയും പാര്‍ക്കിംഗ് ബ്രേക്ക് ഇപ്പോഴും പൂര്‍ണമായും മെക്കാനിക്കല്‍ ആണ്. പ്ലാറ്റ്‌ഫോമിലെ ഒരു ലിവര്‍ വലിക്കുന്നതിലൂടെ കേബിളുകള്‍ വാഹനത്തിന്റെ പിന്‍ചക്രത്തിലെ ബ്രേക്കിനെ പ്രവര്‍ത്തിപ്പിച്ച് ചലനരഹിതമാക്കുന്നു.

ഇത്തരം പാര്‍ക്കിംഗ് ബ്രേക്കിന് മെക്കാനിക്കല്‍ സ്വഭാവം ആയത് കൊണ്ട് പ്രധാന ഹൈഡ്രോളിക് ബ്രേക് സിസ്റ്റം പരാജയപ്പെട്ടാലും, കുറഞ്ഞ വേഗതയിലാണെങ്കില്‍ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ ഡ്രൈവറെ സഹായിക്കുന്നു.

മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഹനങ്ങള്‍ എപ്പോള്‍ നിര്‍ത്തിയിട്ടാലും, കയറ്റത്തിലാണെങ്കില്‍ ഫസ്റ്റ്ഗിയറിലും ഇറക്കത്തിലാണെങ്കില്‍ റിവേഴ് സ് ഗിയറിലും ഇടുകയും ഒപ്പം തന്നെ ഹാന്‍ഡ് ബ്രേക്ക് ലിവര്‍ മുകളിലേക്ക് വലിച്ച് പാര്‍ക്കിംഗ് ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കുകയും വേണം. ഗിയറില്‍ മാത്രം ഇട്ട് (പ്രത്യേകിച്ച് തേഡ്/ഫോര്‍ത്ത് ഗിയറുകളില്‍) പാര്‍ക്കിംഗ് ബ്രേക്ക് ഇടാതെ വാഹനം നിര്‍ത്തി യിടുന്നത് സുരക്ഷിതമായിരിക്കില്ല.

Related Articles
News4media
  • Kerala
  • News4 Special
  • Top News

നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ കടന്നു പിടിക്കാനൊരുങ്ങി യുവാവ്: തക്കസമയത്ത് രക്ഷകരായെത്തി, മഞ്...

News4media
  • Featured News
  • Kerala
  • News

വൈദ്യുതി കണക്ഷനുള്ള അപേക്ഷ ഉൾപ്പെടെ ഇനിയെല്ലാം ഓൺലൈനിൽ, പുതിയ തീരുമാനവുമായി കെഎസ്ഇബി; മാറ്റം ഡിസംബർ ...

News4media
  • Health
  • India
  • News

ലോകത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ അഞ്ചാംപനി സാധ്യത വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ നടുക്കു...

News4media
  • Kerala
  • News
  • Top News

കോഴിക്കോട് തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേർക്ക് പരിക്...

News4media
  • Automobile

ആയിരം കണ്ണുമായി യമഹ ആരാധകർ കാത്തിരുന്ന നിമിഷം; നിരത്ത് കീഴടക്കാൻ അവൻ വീണ്ടും വരുന്നു; ഇരുചക്ര വാഹന വ...

News4media
  • Automobile

ഇടിപരീക്ഷയിൽ പഠിപ്പിസ്റ്റായി മഹീന്ദ്രയുടെ XUV400; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇവി

News4media
  • Automobile
  • Editors Choice

‘ഇനി എല്ലാം ഡിജിറ്റൽ മതി’; അസൽപകർപ്പിന്റെ ആവശ്യമില്ല, വാഹനപരിശോധന സമയത്ത് പുതിയ ഉത്തരവിറ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]