web analytics

ഭൂമിയിലേക്കുള്ള തിരിച്ചുവരവ് മുടക്കി അതീവ അപകടകാരിയായ ആ സൂപ്പർബഗ്; സുനിതാ വില്യംസിന്റെയും സഹയാത്രികന്റെയും മടക്ക യാത്ര 4 ദിവസം വൈകും

സുനിതാ വില്യംസിനും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറിനും ബഹിരാകാശ നിലയത്തിൽ 4 ദിവസം കൂടുതലായി ചെലവിടേണ്ടിവരും. രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ (ഐഎസ്എസ്) ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി. ബോയിങ് സ്റ്റാര്‍ലൈനറിന്റെ തിരിച്ചുവരവ് ആണ് നീട്ടി വച്ചിരിക്കുന്നത്.(The return journey of Sunita Williams and her companion will be delayed by 4 days)

സ്റ്റാർലൈനറിന്റെ ഷെഡ്യൂൾ ചെയ്ത മടങ്ങിവരവ് രണ്ടാംതവണയാണു വൈകുന്നത്. ജൂൺ 9ന് പ്രഖ്യാപിച്ചതനുസരിച്ച് ജൂൺ 18ന് ആയിരുന്നു മടങ്ങിവരവ്. ജൂൺ 13-നാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ‘സ്‌പേസ്‍സ്യൂട്ട് അസ്വസ്ഥത’ കാരണം ഇതു മാറ്റിവയ്ക്കുകയായിരുന്നു.പിന്നീടാണ് ഈ തീയതി പുനഃക്രമീകരിച്ചത്. മാറ്റിവയ്ക്കാനുള്ള സാധ്യതയോടെയാണു ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നു നാസ വ്യക്തമാക്കി.

അതേസമയം, രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനു പിന്നാലെയാണു ദൗത്യം നീട്ടിവച്ചത് എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന, ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസിനെയാണു ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയത്.

സൂപ്പർബഗ് എന്നു വിളിക്കുന്ന, എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. 24 വർഷത്തോളം ബഹിരാകാശത്തു കഴിഞ്ഞ ബാക്ടീരിയകൾ ഇതേ ഗണത്തിൽപെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാൾ ഏറെ അപകടകാരികളാണ് എന്ന് പറയപ്പെടുന്നു.

സുനിത വില്യംസും വിൽമോറും ജൂൺ ആറിനാണു പുതിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിലുള്ള മറ്റ് 7 പേർ ദീർഘകാലമായി അവിടെയുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതോടെ കൂടുതൽ നിരീക്ഷണത്തിനു ശേഷമേ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങിയെത്താനാവൂ. അതിനാലാണു യാത്ര വൈകുന്നതെന്നാണു സൂചന.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത് സോഷ്യൽ മീഡിയയിൽ...

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ചു; മണിക്കൂറുകൾ ഒറ്റയ്ക്ക്, പൊലീസ് രക്ഷപ്പെടുത്തി

ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ചു; മണിക്കൂറുകൾ ഒറ്റയ്ക്ക്, പൊലീസ് രക്ഷപ്പെടുത്തി എറണാകുളം: കെഎസ്ആർടിസി...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

Related Articles

Popular Categories

spot_imgspot_img