web analytics

എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നു; കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച കെ പി നൂഹിന്റെ വീട് സന്ദര്‍ശിച്ച് NBTC മാനേജ്‌മെന്റ്

കുവൈറ്റ് തീപിടുത്തത്തില്‍ ജീവന്‍ നഷ്ടമായ മലപ്പുറം സ്വദേശി കെ പി നൂഹിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് എന്‍ബിടിസി മാനേജ്‌മെന്റ്. മാനേജിംഗ് ഡയറക്ടര്‍ കെ ജി എബ്രഹാം ഉള്‍പ്പെടെയുള്ള സംഘമാണ് നൂഹിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. (Kuwait fire- NBTC representatives visits KP Nooh’s house today)

നൂഹിന്റെ വേര്‍പാടില്‍ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കുടുംബത്തിന് തുടര്‍ന്നുള്ള എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നുവെന്നും എന്‍ബിടിസി സംഘമറിയിച്ചു. നൂഹിന്റെ മൂത്ത് മകള്‍ക്ക് നഷ്ടപരിഹാരമായ എട്ട് ലക്ഷം രൂപയുടെ ചെക്ക് എന്‍ബിടിസി കൈമാറി.

ഭാര്യയുടെയും സഹോദരന്മാരുടെയും സാന്നിധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്. 9ാം ക്ലാസിലും ആറിലും മൂന്നിലും പഠിക്കുന്ന മൂന്ന് പെണ്‍ കുട്ടികളാണ് നൂഹിനുള്ളത്. കുട്ടികളുടെ ഡിഗ്രി വരെയുള്ള മുഴുവന്‍ പഠനച്ചിലവും കമ്പനി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് ഹൈവേ സെന്ററില്‍ ഫിഷ് കട്ടറായി നൂഹ് ജോലിക്കെത്തിയത്. 11 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്നു. ഹൃദ്രോഗിയായിരുന്നിട്ടും കടബാധ്യതയെ തുടര്‍ന്നായിരുന്നു നൂഹ് പ്രവാസം തുടര്‍ന്നത്. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന നൂഹ്.

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളാണ് നൂഹിന്റെ മയ്യത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്. കൂട്ടായി റാത്തീബ് ജുമാ മസ്ജിദില്‍ ആയിരുന്നു ഖബറടക്കം.

Read More: ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

Read More: കുവൈത്ത് തീപിടുത്തം: ബിനോയ് തോമസിന് ലൈഫിൽ വീട് നൽകും; മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി

Read More: നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി സമ്മതിച്ച് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img