web analytics

ഇടതു വലതു മുന്നണികള്‍ മുസ്ലിം പ്രീണനം നടത്തുന്നു, സുരേഷ് ഗോപിയെ ജയിപ്പിച്ചത് ഇതറിഞ്ഞ ക്രിസ്ത്യാനികളെന്ന് വെള്ളാപ്പള്ളി നടേശൻ

കേരളത്തിൻ്റെ സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നതിന്‍റെ പേരില്‍ രക്തസാക്ഷിയാകാൻ പോലും തയ്യാറാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടത് വലത് മുന്നണികൾ അമിതമായ മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്ന വിമർശനമാണ് വെള്ളാപ്പള്ളി ഉയർത്തുന്നത്. (Vellappally Natesan speaking Against UDF and LDF)

മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് സുരേഷ് ഗോപിയെ തൃശൂരിൽ വിജയിച്ചതെന്നും വെള്ളാപ്പള്ളി എസ്എൻഡിപി മാസിക യോഗനാദത്തിന്റെ എഡിറ്റോറിയയിൽ എഴുതി.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണെന്നും ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇടത് വലത് മുന്നണികള്‍ക്ക് ധൈര്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

തന്നെ ക്രൂശിക്കാന്‍ വരുന്നവര്‍ തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം എങ്ങനെയെന്ന് കാണണം. ഇരുമുന്നണികളുടെയും മുസ്ളിം പ്രീണനവും മുസ്ളിം ലീഗിന്റെയും കുറേ മുസ്ളിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോൾ ക്രൈസ്തവർ ബി.ജെ.പിയെ രക്ഷകരായി കണ്ടെന്നാണ് വെളളാപ്പളളിയുടെ നിരീക്ഷണം.

കേരളത്തിലെ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വം വ്യക്തമാകാന്‍ സാമ്പത്തിക സര്‍വേ നടത്തണമെന്ന ആവശ്യം കൂടി വെളളാപ്പളളി ലേഖനത്തിൽ പങ്കുവച്ചു.

Read More: രാഹുൽ നിലനിർത്തുക വയനാടോ റായ്ബറേലിയോ ? തീരുമാനം നാളെ ഉണ്ടാകും

Read More: ‘മുരളിയേട്ടാ മാപ്പ്’; തൃശൂരിൽ കെ മുരളീധരനെ അനുകൂലിച്ച് ഫ്ലക്‌സ് ബോർഡ് 

Read More: താളമേകാൻ പഞ്ചാബി ​ഗായകൻ; ‘കൽക്കി 2898 എഡി’യുടെ പ്രമോ വീഡിയോ പുറത്തെത്തി

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

കേരളത്തിൽ സ്വർണവില ഇന്ന് റെക്കോർഡ് ഉയരത്തിൽ; പവൻ വില ഒറ്റയടിക്ക് ഉയർന്നത് ഇങ്ങനെ….

കേരളത്തിൽ സ്വർണവില ഇന്ന് റെക്കോർഡ് ഉയരത്തിൽ കേരളത്തിൽ സ്വർണവില ഇന്ന് വീണ്ടും...

വ്യാജ പീഡനക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ നിയമയുദ്ധം നടത്തിയത് 18 വർഷം

തൃശ്ശൂർ: ചതിക്കുഴികളും വ്യാജ ആരോപണങ്ങളും നിറഞ്ഞ 18 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ...

സത്യപ്രതിജ്ഞ ചെയ്തത് ആശുപതിക്കിടക്കയിൽ; അവസാന നിമിഷം വരെ ജനസേവനം; പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി...

പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ ആ എട്ട് പദ്ധതികള്‍; കാത്തിരിപ്പില്‍  തലസ്ഥാനം

പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ ആ എട്ട് പദ്ധതികള്‍; കാത്തിരിപ്പില്‍  തലസ്ഥാനം തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്...

Related Articles

Popular Categories

spot_imgspot_img