web analytics

കുവൈറ്റ് തീപിടുത്തം: മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക്; മരിച്ചവരുടെ കുടുബത്തിന് 5 ലക്ഷം രൂപ പ്രഖ്യാപിച്ചു

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ നിരവധി മലയാളികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യമന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനാണ് മന്ത്രി കുവൈറ്റിലേക്ക് പോകുന്നത്. ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. (Kuwait Fire: Veena George to visit Kuwait soon)

അതേസമയം മരിച്ച മലയാളികളുടെ കുടുബങ്ങൾക്ക് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ സഹായ ധനം അനുവദിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചികിത്സാ സഹായം അടക്കം സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കുവൈറ്റ് അപകടത്തില്‍ പത്തനംതിട്ട ജില്ലക്കാരായ അഞ്ച് പേരുടെ മരണം സ്ഥിരീരിച്ചെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.

കുവൈറ്റ് ദുരന്തം അതീവ ദുഖകരമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. കേന്ദ്ര സർക്കാരുമായി ചേർന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി വേഗത്തിലാക്കാൻ നടപടി തുടങ്ങിയെന്ന് മന്ത്രി കൊച്ചിയില്‍ പറഞ്ഞു. പന്തളം സ്വദേശി ആകാശ് എസ് നായരുടെ വീട് മന്ത്രി സന്ദർശിച്ചു.

Read More: ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സ്വയം വിമര്‍ശനം നടത്തുമെന്ന് ബിനോയ് വിശ്വം

Read More: കുവൈത്ത് തീപിടിത്തം: മരിച്ചവരിൽ 14 മലയാളികൾ, 13 പേരെ തിരിച്ചറിഞ്ഞു; സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭാ യോ​ഗം ചേരും

Read More: മനുഷ്യരുടെ ആ പ്രത്യേക കഴിവ് കാക്കയ്ക്കുമുണ്ട്, അതും ഒരു പരിശീലനവുമില്ലാതെ ! ഇനി നമുക്ക് അഹങ്കരിക്കാൻ ഒന്നുമില്ല, തെളിവുകളുമായി ശാസ്തലോകം

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിലും വിയർപ്പൊഴുക്കി കേരളം. ഹീറ്റ് ഡോം പ്രതിഭാസം ചൂട് ഇരട്ടിയാക്കുന്നു

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിനാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന...

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം ലോസ് ആഞ്ചലസ്:...

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തി

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ'...

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ ഗുരുതരാവസ്ഥയിൽ

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ...

Related Articles

Popular Categories

spot_imgspot_img