ഗൂഗിൾ മാപ്പ് നോക്കി പോയ സംഘം വീണ്ടും തോട്ടിൽ വീണു. ഇത്തവണ വീണത് തെലങ്കാന സ്വദേശികളുടെ വാഹനമാണ്. മധുരയിൽ നിന്ന് കൊല്ലം- ആലപ്പുഴ വഴി മൂന്നാറിലേക്കു പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. (Looking at google map, the car going to Munnar fell into the canal)
ചേർത്തല തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജംഗ്ഷന് തെക്കുവശം കളരിക്കൽ സ്റ്റുഡിയോ ഹെൽത്ത് സെന്റർ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ഹെൽത്ത് സെന്ററിന് സമീപം എത്തിയപ്പോൾ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കാണിക്കുന്നത് നിന്നുവെന്നാണ് യുവാക്കൾ പറഞ്ഞത്.
പിന്നീട് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോഴാണു പുറകുവശത്തെ ടയർ തോട്ടിലേക്ക് ഇറങ്ങിയത്. ജെസിബിയുടെ സഹായത്തോടെ രണ്ട് മണിക്കൂർ കൊണ്ടാണ് തോട്ടിൽ നിന്നു വാഹനം കയറ്റിയത്. സമീപവാസികൾ ഓടിയെത്തി വാഹനം തുറന്ന് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. വാഹനത്തിന് കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനെ തുടർന്ന് സംഘം മൂന്നാറിലേക്ക് യാത്ര തിരിച്ചു.
Read More: പന്തീരാങ്കാവ് കേസിലെ പരാതിക്കാരി സംസ്ഥാനം വിട്ടു? യുവതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്
Read More: കുവൈത്ത് തീപിടുത്തം; മരിച്ചവരില്‍ 11 മലയാളികള്‍, ഒമ്പത് പേരെ തിരിച്ചറിഞ്ഞു; വിവരങ്ങൾ പുറത്ത്