web analytics

മറ്റൊരു താരവിവാഹം കൂടി; നടി സോനാക്ഷി സിൻഹ വിവാഹിതയാകുന്നു; വരനും സിനിമ മേഖലയിൽ നിന്ന് തന്നെ

ബോളിവുഡിൽ നിന്ന് മറ്റൊരു താരവിവാഹ വാർത്ത പുറത്തുവരികയാണ്. നടി സൊനാക്ഷി സിൻഹയും നടൻ സഹീർ ഇക്ബാലും തമ്മിലുള്ള വിവാഹം ഈ മാസം നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 23 ന് ഇരുവരും മുംബൈയിൽ വച്ച് വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ .

ഇരുവരും ഏറെ നാളുകളായി പ്രണയത്തിലാണ്. എന്നാൽ താരങ്ങൾ ഇക്കാര്യത്തിൽ ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. അടുത്തിടെ സൊനാക്ഷിയുടെ പിറന്നാൾ ദിനത്തിൽ സഹീർ ആശംസയറിയിച്ചിരുന്നു.

സൽമാൻ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇരുവരും സിനിമയിൽ അരങ്ങേറുന്നത്. 2010 ൽ ദബാങ് എന്ന ചിത്രത്തിലൂടെ സൽമാന്റെ നായികയായാണ് സൊനാക്ഷിയുടെ ബോളിവുഡിലേക്കുള്ള വരവ്. സൽമാൻ ഖാൻ നിർമ്മിച്ച് 2019 ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ സിനിമയിൽ അരങ്ങേറുന്നത്.

ഡബിൾ എക്സൽ എന്ന ചിത്രത്തിൽ സഹീറും സൊനാക്ഷിയും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ഡി എന്ന വെബ് സീരിസാണ് സൊനാക്ഷിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

Read More: മോദി 3 .0: പിഎംഎവൈ-ജി വഴി ഇത്തവണ രണ്ട് കോടി അധിക വീടുകള്‍ക്ക് സാധ്യത

Read More: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്ക്

Read More: ‘ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്’; കടുത്ത നടപടിയുമായി സിറോ മലബാർ സഭ

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

കല്യാണി–പ്രണവ് വിവാഹം? അഭ്യൂഹങ്ങൾക്ക് ‘വ്യാജ വാർത്ത’ എന്ന് ലിസിയുടെ മറുപടി

കല്യാണി–പ്രണവ് വിവാഹം? അഭ്യൂഹങ്ങൾക്ക് ‘വ്യാജ വാർത്ത’ എന്ന് ലിസിയുടെ മറുപടി സോഷ്യൽ മീഡിയയിൽ...

Related Articles

Popular Categories

spot_imgspot_img