web analytics

റാഗിങ്ങിൻ്റെ പേരിൽ പത്താം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചു; ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

വയനാട്: റാഗിങ്ങിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.10th grader brutally beaten up for ragging. Police registered a case against six students.

സംഭവത്തില്‍ ആറു വിദ്യാര്‍ഥികളെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തത്. അസഭ്യം പറയല്‍, മര്‍ദനം, ആയുധം കൊണ്ട് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസുകാരന് മര്‍ദനമേല്‍ക്കുന്നത്.

മര്‍ദനമേറ്റ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്. സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു.

അമ്പലവയല്‍ സ്വദേശിയായ ശബരിനാഥിനെയാണ് പരിചയപ്പെടാന്‍ എന്ന പേരില്‍ ക്ലാസില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയാണ് മര്‍ദിച്ചത്. മുഖത്തിന്റെ ഇരുഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റ വിദ്യാര്‍ഥിയെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ബത്തേരി പൊലീസാണു കേസ് അന്വേഷിക്കുന്നത്.

സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്നും ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി മടക്കിയെന്നും വിദ്യാര്‍ഥിയുടെ കുടുംബം ആരോപിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ ആശങ്ക

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ...

തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും...

പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി സിലിണ്ടറുകൾ തിരികെ നൽകണം; സിവിൽ സപ്ലൈസ് വകുപ്പിന്റെ പുതിയ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ വീട്ടമ്മമാരും ഗ്യാസ് ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ട സുപ്രധാന വാർത്തയാണിത്. നിങ്ങളുടെ...

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ ‘കടൽ വിഷാംശം’; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക നിഗമനം

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ 'കടൽ വിഷാംശം'; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക...

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; നാടിന് നൊമ്പരമായി അച്ചുവിന്റെ വേർപാട്

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു; നാടിന് നൊമ്പരമായി അച്ചുവിന്റെ വേർപാട് തൃശൂർ:...

Related Articles

Popular Categories

spot_imgspot_img