web analytics

വയനാട്ടിലേക്ക് ഇല്ല; രാജ്യസഭയിലേക്കുമില്ല; തൃശ്ശൂരിലെ തോൽവിയെ ചൊല്ലി തമ്മിലടി വേണ്ടെന്ന് കെ മുരളീധരൻ

വയനാട്ടിലേക്ക് ഇല്ലെന്ന് തീർത്ത് പറഞ്ഞു കെ മുരളീധരന്‍. കോണ്‍ഗ്രസിന് ഒരുപാട് നേതാക്കള്‍ ഉണ്ടെന്നും പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ ബോഡി ഇലക്ഷനില്‍ സജീവമായി ഉണ്ടാകും. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മൂഡ് ഇല്ലെന്നും രാജ്യസഭയിലേക്ക് ഒരുതരത്തിലും പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (K Muraleedharan says no to wayanad and to Rajya Sabha seat)

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിയെ ചൊല്ലിയുള്ള തമ്മലടി അവസാനിപ്പിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ലെന്നും തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ വച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കേണ്ട സമയത്തേ പ്രതികരിക്കാവൂ. എപ്പോഴും പ്രതികരിക്കരുത്. അപ്രതീക്ഷിതമായ തോല്‍വിയുണ്ടായാല്‍ പ്രവര്‍ത്തകരില്‍ ചില വികാരങ്ങള്‍ ഉണ്ടാകും. അവിടെ കണ്ടത് തോറ്റതിന്റെ വികാര പ്രകടനനമാണ്. അതിനെ ആ രീതിയില്‍ മാത്രം കണ്ടാല്‍ മതി. അടിയും പോസ്റ്റര്‍ യുദ്ധവും പാര്‍ട്ടിക്ക് നല്ലതല്ല. താന്‍ മാറിനില്‍ക്കുന്നത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ബിജെപിയില്‍ പോകുന്നതിനെക്കാള്‍ നല്ലത് വീട്ടിലിരിക്കന്നതാണെന്നും ഇത്രയും സഹായിച്ച പാര്‍ട്ടിയെ തള്ളിപ്പറയുന്നത് മുരളീധരന്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

 

 

Read More: 10 സെക്കൻഡ് പരസ്യ സ്ലോട്ടിന് 40 ലക്ഷം; മുഴുവനും വിറ്റു തീർന്നു; ചിരവവൈരികളുടെ പോരാട്ടത്തിൽ കോളടിച്ചത് ചാനലുടമകൾക്ക്

Read More: ‘പാർട്ടി മാറുന്നു എന്നത് ഗോസിപ്പ് മാത്രം’; ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് ജോസ് കെ മാണി

Read More: രോഗിയെ മ‍ർദിച്ചതിനെ ചൊല്ലി തർക്കം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിലടിച്ചു

 

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

തന്ത്രി കണ്ഠരര് രാജീവരെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തല്‍

തന്ത്രി കണ്ഠരര് രാജീവരെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്...

മകരവിളക്ക്: ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

മകരവിളക്ക്: ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ...

‘നിന്നെ ഞാന്‍ ഗര്‍ഭിണിയാക്കും’ എന്ന് വീമ്പിളക്കുന്നവരോട്…’ഒരു അബദ്ധം പറ്റിപ്പോയി’ എന്ന് പറയേണ്ടി വരരുത്; മുന്നറിയിപ്പുമായി ഡോ. ഹാരിസ് ചിറക്കല്‍

'നിന്നെ ഞാന്‍ ഗര്‍ഭിണിയാക്കും' എന്ന് വീമ്പിളക്കുന്നവരോട്…'ഒരു അബദ്ധം പറ്റിപ്പോയി' എന്ന് പറയേണ്ടി...

Related Articles

Popular Categories

spot_imgspot_img