ലോക്സഭാ ഇലെക്ഷനിൽ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് 74,686 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി വിജയിച്ചു കയറിയത്. ഇപ്പോളിതാ ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഒരു എംപി എന്ന നിലയില്‍ അദ്ദേഹത്തിന് എന്തൊക്കെ ആനൂകൂല്യങ്ങള്‍ ലഭിക്കുമെന്ന് അറിയാമോ ?
ഒരു എംപിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവയാണ്:
എം.പിമാര്‍ക്കും അടുത്ത കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം സൗജന്യമായി 34 ആഭ്യന്തര വിമാന യാത്രകള്‍ നടത്താം.
എം.പിമാര്‍ക്ക് അവരുടെ കാലയളവായ അഞ്ച് വര്‍ഷം പ്രധാന നഗരങ്ങളില്‍ സൗജന്യ താമസസൗകര്യം. സീനിയോറിറ്റി അനുസരിച്ച് സര്‍ക്കാര്‍ ബംഗ്ലാവുകളോ ഫ്‌ളാറ്റുകളോ ഹോസ്റ്റല്‍ മുറികളോ ആണ് ലഭിക്കുക.
ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് കോച്ചില്‍ സൗജന്യമായി യാത്ര നടത്താം.മണ്ഡലത്തിലെ റോഡ് യാത്രക്ക് അലവന്‍സ് ലഭിക്കും.
എംപിമാര്‍ക്ക് 50,000 യൂനിറ്റ് വരെ സൗജന്യ വൈദ്യുതിയും 4,000 കിലോ ലിറ്റര്‍ വെള്ളവും നല്‍കും. പ്രധാനമന്ത്രിക്ക് 3000 രൂപയും ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് 2000 രൂപയും പ്രതിമാസം പ്രത്യേക അലവന്‍സ് ലഭിക്കും.
എംപി എന്ന നിലയില്‍ ഒരു ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക. 2018 മുതലാണ് ഇന്ത്യയില്‍ ലോക്‌സഭാ അംഗങ്ങള്‍ക്കുള്ള അടിസ്ഥാന ശമ്പളം ഒരു ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചത്.
എം.പിമാര്‍ തലസ്ഥാനത്തെത്തുമ്പോള്‍ താമസം,ഭക്ഷണം എന്നിവയ്ക്കായി പ്രതിദിനം 2,000 രൂപ അലവന്‍സ് ലഭിക്കും.
എം.പിമാര്‍ക്കും അവരുടെ അടുത്ത കുടുംബങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് സ്‌കീമിന് (സി.ജി.എച്ച്.എസ്) കീഴില്‍ സൗജന്യ ചികിത്സ ലഭിക്കും.
ഒരു തവണ എം.പി (5 വര്‍ഷം) ആയാല്‍ പ്രതിമാസം 25,000 രൂപ പെന്‍ഷന്‍ ലഭിക്കും. ഓരോ അധിക സേവന വര്‍ഷത്തിനും പ്രതിമാസം 2,000 രൂപ വീതം ഇന്‍ക്രിമെന്റും ലഭിക്കും.
ഔദ്യോഗിക വസതികള്‍ ഉപയോഗിക്കാത്തവര്‍ക്ക് പ്രതിമാസം 2,00,000 രൂപ ഭവന അലവന്‍സ് ലഭിക്കും.
ഓഫീസ് പരിപാലനത്തിനും മറ്റ് ചെലവുകള്‍ക്കുമായി 70,000 രൂപ മണ്ഡലം അലവന്‍സ് ആയി ലഭിക്കും.
പഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം, സ്റ്റേഷനറി, ടെലി കമ്മ്യൂണിക്കേഷന്‍ എന്നിവയി്ക്കായി 60,000 രൂപ അനുവദിക്കും.
Read also: കേരളത്തിൽ സൂപ്പർ ഹിറ്റായ 2 വന്ദേഭാരതിന്റെയും വിജയത്തിന് പിന്നിൽ യഥാർത്ഥത്തിൽ ഇവരാണ് !