web analytics

എൽഡിഎഫിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല; രാജ്യസഭ സീറ്റിൽ വിട്ടുവീഴ്ച ഇല്ലെന്ന് ശ്രേയാംസ്കുമാർ

തിരുവനന്തപുരം: എൽഡിഎഫിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ശ്രേയാംസ്കുമാർ. രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യം എൽഡിഎഫിൽ അറിയിക്കും.(Shreyamskumar said that LDF does not get the respect it deserves)

ആർജെ‍ഡി നേതാക്കൾ എം വി ഗോവിന്ദനെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. രാജ്യസഭാ സീറ്റുമായാണ് മുന്നണിയിലേക്ക് എത്തിയതെങ്കിലും നിലവിൽ രാജ്യസഭാ സീറ്റില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്തുകൊണ്ടും രാജ്യസഭാ സീറ്റ് ലഭിക്കാനുള്ള അർഹത ആർജെഡിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്രസർക്കാർ കേരളത്തെ ഞെരുക്കുന്നത് കൊണ്ട് പലക്ഷേമ പ്രവർത്തനങ്ങളും മുടങ്ങി.

പെൻഷൻ ഉൾപ്പെടെ നൽകാൻ കഴിയാതെ പോയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. തൃശ്ശൂരിലെ തോൽവി പ്രതീക്ഷിച്ചതല്ല. ഇക്കാര്യത്തിൽ സംയുക്ത അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

എൽഡിഎഫിൽ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യണം. ജനതാ പാർട്ടികളുടെ ലയനം അടഞ്ഞ അധ്യായമല്ല. ആദ്യമായി അതിന് വാതിൽ തുറന്നിട്ടത് തങ്ങൾ. ഇപ്പോഴും ആ വാതിൽ തുറന്നു കിടക്കുകയാണെന്നും തീരുമാനം പറയേണ്ടത് എതിർപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

 

Read Also: 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റ് പോലുമില്ല; കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img