web analytics

വടിവാൾ കൊണ്ട് കേക്ക് മുറിച്ച് യുവാക്കൾ: പോലീസ് എത്തിയതോടെ പുലിവാലായി, പിന്നാലെ വൻ തമാശയും !

വടിവാൾ കൊണ്ടൊരു കേക്ക് മുറിക്കുമ്പോൾ അത് ഇത്ര വലിയ പുലിവാലായി മാറും എന്ന് യുവാക്കൾ കരുതിയിരിക്കില്ല. പത്തനംതിട്ടയിൽ ആവേശം സിനിമ മോഡൽ റീൽസ് എടുത്ത യുവാക്കൾ വിഷമവൃത്തത്തിൽ ആയത് ഒട്ടൊന്നുമല്ല. പത്തനംതിട്ട ഇലവുംതിട്ടയിലാണ് സംഭവം.

യുവാക്കൾ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറൽ ആയതോടെയാണ് പോലീസ് ശ്രദ്ധിക്കുന്നത്. ഇതേ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് വടിവാൾ തടി കൊണ്ടുള്ളതാണെന്ന് കണ്ടെത്തിയതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി. എന്നാൽ നടപടിക്രമങ്ങൾ ഒഴിവാക്കാൻ ആവില്ലല്ലോ.

ദൃശ്യങ്ങളിൽ കണ്ട യുവാക്കളെ കയ്യോടെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി തടികൊണ്ടുള്ള വാൾ കസ്റ്റഡിയിലെടുത്തു. വാൾ നാടക സംഘത്തിന്റെ പക്കൽ നിന്ന് വാടകയ്ക്ക് എടുത്തതാണെന്ന് പോലീസ് പറയുന്നു. ഏതായാലും യുവാക്കളുടേത് വെറും തമാശയാണെന്നും സംഭവത്തിൽ കേസെടുക്കേണ്ട ആവശ്യമില്ല എന്ന നിലപാടിലുമാണ് പോലീസ്.

Read also: തൃശ്ശൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് തകർന്നു

spot_imgspot_img
spot_imgspot_img

Latest news

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

എൻജിനീയറിങ് ബുദ്ധി ഉപയോഗിച്ചത് കോപ്പിയടിക്ക്! ഷൂസിനുള്ളിൽ ബ്ലൂടൂത്ത്! 6 പേർ പിടിയിൽ

എൻജിനീയറിങ് ബുദ്ധി ഉപയോഗിച്ചത് കോപ്പിയടിക്ക്! ഷൂസിനുള്ളിൽ ബ്ലൂടൂത്ത്! 6 പേർ പിടിയിൽ റായ്പൂർ:...

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ് പിടിയിൽ

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ്...

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം മേടം (അശ്വതി, ഭരണി,...

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ വയറ്റിൽ സ്വർണ്ണശേഖരം

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ...

വെള്ളിയാഴ്ചയോടെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ബിജെപി; എൻഡിഎ യോഗത്തിൽ ആയിരത്തിലധികം പ്രതിനിധികൾ

വെള്ളിയാഴ്ചയോടെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ബിജെപി; എൻഡിഎ യോഗത്തിൽ ആയിരത്തിലധികം പ്രതിനിധികൾ കൊച്ചി:...

Related Articles

Popular Categories

spot_imgspot_img