web analytics

ഇനി കളി മാറും മോനെ… ഗൂഗിൾ മാപ്പിൽ വമ്പൻ മാറ്റങ്ങൾ; അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും !

ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്പ്. കഴിഞ്ഞ വർഷം ഡിസംബറില്‍, ക്ലൗഡിന് പകരം ഉപകരണത്തില്‍ ഉപയോക്താക്കളുടെ ഡാറ്റ സംഭരിക്കാൻ കമ്ബനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഗൂഗിൾ മാപ്പിൽ പുതിയ മാറ്റം വന്നിരിക്കുകയാണ്. ഈ മാറ്റം ഇപ്പോള്‍ ലോകമെമ്ബാടുമുള്ള ഗൂഗിള്‍ മാപ്‌സ് ഉപയോക്താക്കള്‍ക്ക് ബാധകമാണ്. ലൊക്കേഷൻ ഹിസ്റ്ററി ഡാറ്റ സ്റ്റോറേജ് മാറുന്നതോടെ, ഉപയോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷൻ ഡാറ്റയില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും.

എന്താണ് ഗൂഗിള്‍ മാപ്പിലെ പുതിയ മാറ്റം ?

ഗൂഗിള്‍ മാപ്പിലെ ലൊക്കേഷൻ ഹിസ്റ്ററി ഇനി ‘ടൈംലൈൻ’ എന്ന് അറിയപ്പെടും. ഇതിലെ ഡാറ്റ ഇപ്പോള്‍ യാത്രകള്‍, സ്ഥലങ്ങള്‍, നഗരങ്ങള്‍, രാജ്യങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഒരു പ്രത്യേക ഗതാഗത മാർഗ്ഗത്തില്‍ (ഉദാഹരണത്തിന് ഒരു വെഹിക്കിളിൽ ഒരു സ്ഥലത്തേക്ക് ) ഉപയോക്താക്കള്‍ എത്ര ദൂരം സഞ്ചരിച്ചുവെന്ന് പറയുന്നതിന് ഗൂഗിള്‍ സ്ഥിതിവിവര കണക്കുകളും സൃഷ്ടിക്കും.

ഗൂഗിള്‍ മാപ്‌സിലെ ടൈംലൈൻ അല്ലെങ്കില്‍ ലൊക്കേഷൻ ഹിസ്റ്ററി ഡാറ്റ ഇനി വെബ് പതിപ്പില്‍ ലഭ്യമാകില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നിങ്ങളുടെ ടൈംലൈനില്‍ കാണിച്ചിരിക്കുന്ന ഡാറ്റ നിങ്ങളുടെ ഉപകരണത്തില്‍ നിന്ന് നേരിട്ട് വരുന്നതിനാല്‍, നിങ്ങളുടെ കമ്ബ്യൂട്ടറിലെ മാപ്‌സില്‍ ടൈംലൈൻ ഫീച്ചർ ലഭ്യമാകില്ല.

ഈ അടുത്താണ് ഗൂഗിള്‍ ഒരു പ്രധാന ഫീച്ചർ ആയ ഇവി ചാർജിംഗ് സ്റ്റേഷൻ ഫീച്ചർ കൊണ്ടുവന്നത്. ആൻഡ്രോയിഡ് ആപ്പില്‍, സ്‌ക്രീനിൻ്റെ മുകളിലുള്ള മെയിൻ സേർച്ച്‌ ബാറിന് താഴെയുള്ള ഫില്‍ട്ടർ ബട്ടണില്‍ ടാപ്പ് ചെയ്‌താല്‍ നിങ്ങള്‍ക്ക് സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകള്‍ കാണാൻ കഴിയുന്ന ഫീച്ചർ ആണ് ഇവി ചാർജിംഗ് സ്റ്റേഷൻ ഫീച്ചർ. ഇത് ആളുകൾ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു.

Read also: ‘ലിറ്റിൽ ഹാർട്സിന് ‘ ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്; കാരണങ്ങൾ തുറന്നുപറയാനാകില്ലെന്ന് സാന്ദ്ര തോമസ്

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി കോൺഗ്രസ് ക്യാംപുകൾ

‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം തിരുവനന്തപുരം: വിതുര താലൂക്ക്...

തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്

തമിഴ്നാട്ടിൽ 'ദളപതി' ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര് ചെന്നൈ: തമിഴ്നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img