web analytics

തരൂരിനെ തട്ടി രാജീവ് ചന്ദ്രശേഖർ; തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ

തിരുവനന്തപുരം: രാജ്യത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനെ പിന്നിലാക്കി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുന്നേറുന്നു. വോട്ടെണ്ണൽ ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിടുമ്പോൾ 1644 വോട്ടിനു മുന്നിലാണ് രാജീവ് ചന്ദ്രശേഖർ. അതേസമയം തൃശൂരിൽ കനത്ത ലീഡോടുകൂടി മുന്നേറുകയാണ് സുരേഷ്‌ഗോപി.

20,399 വോട്ടിന്റെ ലീഡാണ് തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപിയ്ക്ക് ഉള്ളത്. എക്സിറ്റ് പോളുകൾ ശരിവെക്കുന്ന തരത്തിലുള്ള ഫലമാണ് തൃശൂരിൽ നിന്ന് വരുന്നത്.

തൃശൂർ പൂരത്തിന് രാത്രി വെടിക്കെട്ട് നടക്കാതെ പോയതാണ് സുരേഷ് ഗോപിക്ക് വീണ്ടും മുൻതൂക്കം നൽകിയതെന്ന വിലയിരുത്തൽ സിപിഐയ്ക്കുണ്ട്. കേരളത്തിലെ ഭരണ മുന്നണിയുടെ സ്ഥാനാർത്ഥിയെന്ന നിലയിൽ വി എസ് സുനിൽകുമാറിന് അത് വലിയ തിരിച്ചടിയായി. സംസ്ഥാനത്തെ പ്രധാനപ്പെട്ട ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തൃശൂരിലുണ്ടായിരുന്നു.എക്സിറ്റ്പോൾ പ്രവചനങ്ങൾ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ലോക്സഭയിലേക്ക് താമര ചിഹ്നത്തിൽ കേരളത്തിൽ നിന്നും ആരും ജയിച്ചിട്ടില്ല. സുരേഷ് ഗോപി ചരിത്ര വിജയം നേടുമെന്ന് എല്ലാ സർവ്വേകളും പ്രചവിക്കുമ്പോൾ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലിൽ വി മരുളീധരനും വിജയം നൽകുന്ന ദേശീയ ചാനലുകളുണ്ട്. ഇരുവരും കേന്ദ്രമന്ത്രിമാരാണ്. സുരേഷ് ഗോപിക്കൊപ്പം ഈ രണ്ടു പേരും ജയിച്ചാലും കേന്ദ്ര മന്ത്രിയാകാനുള്ള ആദ്യ പരിഗണന സുരേഷ് ഗോപിക്കാകും പ്രധാനമന്ത്രി നൽകുക.

 

Read Also: ലീഡ് തിരിച്ചു പിടിച്ച് മോദി; വാരണാസിയിൽ മുന്നിൽ

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

ബംഗാളിൽ ആര് വാഴും? അവസാന ഘട്ട പോരാട്ടത്തിന് ഇന്ന് കൊടിയിറക്കം; ചങ്കിടിപ്പോടെ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം...

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം: കൊല്ലം ജില്ലയിലെ...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

Related Articles

Popular Categories

spot_imgspot_img