web analytics

കുട്ടിക്കൂട്ടത്തിന്റെ മനസ് കീഴടക്കി ഇപ്പിയും ചിപ്പിയും; സ്കൂൾ മുറ്റമാകെ ഓടിയും ചാടിയും ആന റോബോട്ടും നായ റോബോട്ടും; കാലടി ശ്രീ ശാരദാ വിദ്യാലയത്തിലേത് വേറിട്ട പ്രവേശനോത്സവം

കൊച്ചി: പ്രവേശനോത്സവത്തിൽ കുട്ടികളെ ആവേശഭരതരാക്കി റോബോട്ടിക് ആനയും നായയും.കാലടി ശ്രീ ശാരദാ വിദ്യാലയത്തിൽ നടന്ന പ്രവേശനോത്‌സവത്തിലാണ് വ്യത്യസ്തമായ പ്രവേശനോത്സവം അരങ്ങേറിയത്. ഇപ്പി എന്ന ആന റോബോട്ടും, ചിപ്പി എന്ന നായ റോബോട്ടും നിമിഷനേരം കൊണ്ട് കുട്ടികളുടെ ചങ്ങാതിമാറായി മാറി.

ലക്ഷണമൊത്ത ആനയെ സ്‌കൂൾ മുറ്റത്ത് കണ്ടപ്പോൾ ആദ്യം കുട്ടികൾ ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് റോബോട്ടിക് ആനയാണെന്ന് മനസിലാക്കിയപ്പോൾ ചുറ്റും കൂടി. ആനയെ തലോടിയും തമ്പികൈയിൽ മുത്തമിട്ടും കുട്ടികൾ സ്‌നേഹം പ്രകടിപ്പിക്കുമ്പോൾ വലിയ ചെവിയാട്ടി തലകുലുക്കി കുട്ടികളെയും ആന സന്തോഷിപ്പിച്ചു. ഇതിനിടെ റോബോട്ടിക്
നായ ഓടിയെത്തിയതോടെ കുട്ടിക്കൂട്ടം അതിന്റെ പിന്നാലെയായി.

സ്കൂൾ മുറ്റമാകെ ഓടിയും ചാടിയും ചരിഞ്ഞുനോക്കിയും അവൻ കുട്ടികളുടെ വികൃതിക്കൊപ്പം കൂടി.
പാട്ടിനൊത്ത് നായ നൃത്തവക്കുകയും ചെയ്തു. ആധുനിക സാങ്കേതിക വിദ്യകളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായാണ് റോബോട്ടിക് ആനയും, നായയും സ്‌കൂൾ അധികൃതർ പ്രവേശനോത്‌സവത്തിന് എത്തിച്ചത്.
സ്‌കൂളിലെ തന്നെ കുട്ടികളുടെ ചെണ്ടമേളവും ഉണ്ടായിരുന്നു.

പ്രവേശനോത്‌സവം ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് ഉദ്ഘാടനം ചെയ്‌തു. ആദിശങ്കര ഗ്രൂപ്പ് ജനറൽ മാനേജർ എൻ. ശ്രീനാഥ്,സീനിയർ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ മഞ്ജുഷ വിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്‌സവത്തിന് മാറ്റ് കൂട്ടി.

 

Read Also: ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; സി. ഐയുടെ ഗൂഗിൾ പേ നമ്പറിലേക്കു ഒരു കോടിയിൽ അധികം രൂപ കൈമാറിയെന്ന് എഫ്.ഐ.ആർ; പോലീസ് അക്കാദമിയിലെ സി.ഐക്കെതിരെ കേസ് എടുത്ത് എളമക്കര പോലീസ്

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ ചർച്ചയിൽ

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ...

ഉത്സവത്തിനിടെ കുളത്തിലേക്ക് പോയി; കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

ഉത്സവത്തിനിടെ കുളത്തിലേക്ക് പോയി; കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു നീലഗിരി: ഉത്സവത്തിൽ പങ്കെടുക്കുന്നതിനിടെ വെള്ളം എടുക്കാൻ...

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം കോടതി

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം...

ഇന്ത്യൻ ഫോട്ടോജേര്‍ണലിസത്തിന്റെ ഇതിഹാസം മാഞ്ഞു; വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ന്യൂഡല്‍ഹി: ക്യാമറക്കണ്ണുകളിലൂടെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഇതിഹാസ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു...

മുണ്ടത്തിക്കോട് ദുരന്തം മനുഷ്യനിർമിതം: ’17 രൂപയുടെ പടക്കം വിൽക്കുന്നത് 100 രൂപയ്ക്ക്’; മരണക്കളിക്ക് പിന്നിലെ ഞെട്ടിക്കുന്ന ലാഭക്കണക്കുകൾ പുറത്ത്

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട്ട് ഉണ്ടായ വെടിക്കെട്ട് ദുരന്തം ആവർത്തിക്കപ്പെടുന്ന സുരക്ഷാ വീഴ്ചകളുടെയും...

Related Articles

Popular Categories

spot_imgspot_img