ആലപ്പുഴ: കുഴിമന്തിക്കട അടിച്ചുതകർത്ത കേസിൽ പൊലീസുകാരനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ കെ.എസ്.ജോസഫിനെതിരെയാണ് കേസെടുത്തത്. വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന ഹോട്ടലാണ് ജോസഫ് കഴിഞ്ഞദിവസം അടിച്ചുതകർത്തത്. ഈ ഹോട്ടലിൽ വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചാണ് ആക്രമണം നടന്നത്.
കടയിലേക്ക് വാക്കത്തിയുമായി എത്തിയായിരുന്നു ആക്രമണം നടത്തിയത്. ജോസഫ് ഹോട്ടലിനുള്ളിലേക്ക് ബൈക്കോടിച്ച് കയറ്റുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ജോസഫ് മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജോസഫിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. കേസിൽ ആലപ്പുഴ ജില്ലാ മേധാവി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറും.
Read Also: ഖജനാവ് കാലി; നിറക്കാൻ കുറുക്കുവഴിയുമായി സർക്കാർ; കലിപ്പിലാണ് ജീവനക്കാർ
Read Also: 01.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ